ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തി തുടങ്ങി; സ്റ്റോപ്പ് അനുവദിച്ചത് മൂന്ന് ട്രെയിനുകള്‍ക്ക്, സമയക്രമം അറിയാം


പയ്യോളി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തലാക്കിയ ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റോപ്പ് പുനസ്ഥാപിച്ചു. സറ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമുവിനാണ് സ്വീകരണം നല്‍കിയത്.

മൂന്ന് ട്രെയിനുകള്‍ക്കാണ് നിലവില്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

രാവിലെ ഏഴര മണിക്കുള്ള ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന മെമു, ഉച്ചയ്ക്ക് മൂന്ന് മണിക്ക് എത്തുന്ന കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍, വൈകുന്നേരം 6.21ന് എത്തുന്ന കണ്ണൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വരെ പോകുന്ന ട്രെയിന്‍ എന്നിവ ഇരിങ്ങില്‍ നിര്‍ത്തും.

കോവിഡിനു മുമ്പ് ഇവിടെ നിര്‍ത്തിയിരുന്ന കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതായി ഉത്തരവില്‍ പറയുന്നില്ല.