Tag: railway

Total 17 Posts

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് അറ്റുപോയ നിലയില്‍ കണ്ടെത്തിയ കാല്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ട്രാക്കില്‍ അറ്റുപോയ നിലയില്‍ കണ്ടെത്തിയ കാല്‍ ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്ലാറ്റ്‌ഫോമിനടുത്ത് ട്രാക്കില്‍ അറ്റുപോയ നിലയില്‍ കാല്‍ ശ്രദ്ധയില്‍പ്പെടുന്നത്. നീല കളര്‍ ജീന്‍സ് ധരിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്ത് നിന്ന് ട്രെയിന്‍ കടന്നുപോയ ഉടനെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം, ഏതാണ്ട്

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്

കൊയിലാണ്ടിയില്‍ നിന്നും മൈസൂരിലേക്ക് റെയില്‍പാത; അനുകൂലമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് നിവേദനം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ഒരു ട്രെയിന്‍ യാത്ര, അത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയൊരു ട്രെയിന്‍ റൂട്ട് സാധ്യമാക്കുന്നതിനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താവില്ലയെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും അണിയറയില്‍ നീക്കം സജീവമാണ്. ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍

ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

‘280 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു, യുവതി ഷാള്‍ സ്വയം ഊരിനല്‍കിയത്’; ട്രെയിന്‍ മാറിക്കയറി കൊയിലാണ്ടിക്ക് പകരം കോഴിക്കോട് ഇറങ്ങിയ യുവതിയെ ടിക്കറ്റ് പരിശോധക അപമാനിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ

കോഴിക്കോട്: ട്രെയിന്‍ മാറി കയറിയതിന് ബാലുശ്ശേരി സ്വദേശിനിയായ യുവതിയോട് റെയില്‍വേ ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ. മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം ഷാള്‍ ഊരിയെടുത്ത് നല്‍കിയതാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് യുവതിയോട് 280 രൂപ ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി സ്വയം ഷാള്‍ വലിച്ചു

‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്‌റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്

പന്തലായനി ഏരെയച്ചംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ഏരെയച്ചംകണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ലീല, സുരേഷ് ബാബു (അർച്ചന സ്റ്റുഡിയോ, കരുമല, ജനശ്രീ ഉണ്ണികുളം മണ്ഡലം ചെയർമാൻ), രാജചന്ദ്രൻ, ലതിക, പരേതയായ വനജ. മരുമക്കൾ: ജനാർദ്ദനൻ പിള്ള (മുൻ റെയിൽവെ), പ്രഭാകരൻ, ഷെർലി, സിനി. സഞ്ചയനം ഞായറാഴ്ച

‘ഇനിയും കുരുന്നുകളെ കുരുതി കൊടുക്കാനാകില്ല’; പന്തലായനിയില്‍ റെയില്‍പാതയ്ക്ക് കുറുകെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു; പിന്തുണയുമായി നഗരസഭയും

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്ന പന്തലായനിയില്‍ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗം സ്‌റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ നടപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലായുള്ള അയ്യായിരത്തിലേറെ

മൂടാടിക്കാര്‍ക്കിനി കൊയിലാണ്ടി പോകാതെ ട്രെയിന്‍ കയറാം; വെള്ളറക്കാട് സ്‌റ്റേഷനില്‍ വീണ്ടും ചൂളം വിളി; മെമുവിന് സ്വീകരണം നല്‍കി നാട്ടുകാര്‍

കൊയിലാണ്ടി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്വീകരണം നല്‍കി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച ശേഷം എത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവിനാണ് സ്വീകരണം നല്‍കിയത്. രാവിലെ 07:05 നാണ് മെമു വെള്ളറക്കാട് സ്റ്റേഷനില്‍ എത്തിയത്. പുറയ്ക്കല്‍ ന്യൂ സ്റ്റാര്‍ കലാവേദിയുടെ നേതൃത്വത്തിലാണ് മെമുവിന് സ്വീകരണം ഒരുക്കിയത്. വെള്ളറക്കാട് സ്റ്റേഷനിലെത്തിയ ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ മെമുവില്‍ കുരുത്തോല ചാര്‍ത്തിയും

അവസാന ഇരയാവും ആനന്ദ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ? പന്തലായിനിക്കാർക്ക് മേൽപ്പാലമോ അടിപ്പാതയോ വേണം; അതിനായി കോടതി കയറാനും മടിക്കരുത്

മണിശങ്കർ പന്തലായിനി യു.പി സ്കൂൾ വിദ്യാർത്ഥി ആനന്ദ് ആണ് പുതിയ ഇര. പന്തലായിനിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നത്തിൻ്റെ അവസാനത്തെ ഇരയാവും ആനന്ദ് എന്ന പിഞ്ച് കുഞ്ഞ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ? പന്തലായിനി ദേശത്തിനകത്തും ഓരം പറ്റിയും ജീവിക്കുന്ന നാലായിരം കുടുംബങ്ങളുണ്ട്. അവർക്ക് കൊയിലാണ്ടിയിൽ നിന്ന് നടന്ന് വരണമെങ്കിൽ…. ദേശീയ പാതയിൽ നിന്ന് നേരായ ഒരു