കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് അറ്റുപോയ നിലയില്‍ കണ്ടെത്തിയ കാല്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ട്രാക്കില്‍ അറ്റുപോയ നിലയില്‍ കണ്ടെത്തിയ കാല്‍ ആരുടേതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്ലാറ്റ്‌ഫോമിനടുത്ത് ട്രാക്കില്‍ അറ്റുപോയ നിലയില്‍ കാല്‍ ശ്രദ്ധയില്‍പ്പെടുന്നത്. നീല കളര്‍ ജീന്‍സ് ധരിച്ചിട്ടുണ്ട്.

കോഴിക്കോട് ഭാഗത്ത് നിന്ന് ട്രെയിന്‍ കടന്നുപോയ ഉടനെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം, ഏതാണ്ട് ഇതേ സമയത്ത് കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ ഒരു കാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നും ലഭിച്ചത് നഷ്ടപ്പെട്ടകാലാണെന്ന് സംശയമുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സ്ഥീരീകരണമായിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ 1231/23 ക്രൈം നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ 0496 2620236, 9048934964 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.