യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന്-തിക്കോടി റോഡിൽ പുറക്കാട് ടൗണിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ട വഴി ഇങ്ങനെ


കൊയിലാണ്ടി: ആനക്കുളം–മുചുകുന്ന്-അകലാപ്പുഴ-പുറക്കാട്-തിക്കോടി ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം. പുറക്കാട് ടൗൺ ഭാഗത്താണ് നിയന്ത്രണം. ശനിയാഴ്ച മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

റോഡിൽ കൾവെർട്ടുകളുടെ പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത്. ഒക്ടോബർ 22 ശനിയാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴി വാഹനങ്ങൾ കടത്തി വിടില്ല.

തിക്കോടി ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് പരപ്പുരക്കല്‍ മുക്ക് തിരിഞ്ഞ് പരപ്പുരക്കല്‍ മുക്ക് -കണ്ണമ്പത്ത് റോഡ് വഴി മുചുകുന്നിലേക്ക് പോകാവുന്നതാണ്.