തീരത്തുനിന്ന് കാട്ടിനുള്ളിലേക്ക് ഓടിമറഞ്ഞു; കക്കയം ഡാമിന് സമീപം പുലിയെ കണ്ടതായി വിനോദ സഞ്ചാരികൾ (വീഡിയോ കാണാം)


കൂരാച്ചുണ്ട്: കക്കയം ഡാമിന് സമീപത്ത് പുലിയെ കണ്ടതായി വിനോദ സഞ്ചാരികൾ. ബോട്ടിൽ റിസർവോയറിൽ സഞ്ചരിക്കവെ കാട്ടിലേക്ക് നടന്നു നീങ്ങുന്ന പുലിയെയാണ് സഞ്ചാരികൾ കണ്ടത്. ആ​ഗ്സറ്റ് ആറാംതിയ്യതിലാണ് തീരത്തുനിന്ന് കാട്ടിനുള്ളിലേക്ക് ഓടിമറയുന്ന പുലി സഞ്ചാരികളുടെ കണ്ണിൽപെടുന്നത്. ഇതിന്റെ ദൃശ്യങ്ങളും വെെറലായി.

മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാ​ഗമായ വനപ്രദേശത്താണ് കക്കയം റിസർവോയറും സ്ഥിതിചെയ്യുന്നത്. ആനയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കണാറുണ്ടെങ്കിലും പുലി പോലുള്ള വന്യജീവികളെ കാണുന്നത് അപൂർവ്വമാണ്. എന്നാൽ പുലിയെ കണ്ടതായുള്ള വിവരം ഒന്നും ലഭിച്ചില്ലെന്ന് ഫോറസ്റ്റ് അധികൃതർ കൊയിലാണ്ടി ന്യൂ് ഡോട് കോമിനോട് പറഞ്ഞു.


Summary: Tourists See Tiger Near Kakkayam Dam (Watch Video)