43,000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയിലെത്തി ബാലുശ്ശേരിയിലെ ജിതിന്‍, കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിട്ട് മാസങ്ങൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാര്‍ത്തകള്‍


‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താൽപര്യം റെക്കോഡുകൾ മറികടന്ന് മുന്നേറാനുള്ള പ്രചോദനം’; സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയിലെത്തി ഏഷ്യന്‍ റെക്കോഡ് സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

ബാലുശ്ശേരി: ‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താല്‍പര്യമാണ് ലോക, ഏഷ്യന്‍ റെക്കോഡുകളിലേക്കെത്തിച്ചത്’. സ്‌കൈ ഡൈവിങില്‍ ലോകറെക്കോഡും ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ വിജയന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. എറണാകുളത്ത് ഐ.ടി. കമ്പനിയുടെ ഡയറക്ടറായ ജിതിന്‍ അമേരിക്കയിലെ ടെന്നസിലിയില്‍ ജൂലൈ ഒന്നിന് നടന്ന സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്ന് സ്‌കൈ ഡൈവിങ് നടത്തിയാണ് ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കിയത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുത്താമ്പി വൈദ്യരങ്ങാടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും പരിഹാരമായില്ല; ചോര്‍ച്ച പരിഹരിക്കാതെ ക്വാറി മാലിന്യം തള്ളി അധികൃതര്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ കുടിവെള്ള പദ്ധതിക്കായി മണ്ണിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടിയ സ്ഥലത്ത് അറ്റകുറ്റപ്പണി നീണ്ടുപോകുന്നു. മുത്താമ്പി-വൈദ്യരങ്ങാടി ജങ്ഷനില്‍ ഊരള്ളൂര്‍ കാവുംവട്ടം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് മൂന്നുമാസത്തിലേറെയായി പൈപ്പ് പൊട്ടി റോഡ് അപകടാവസ്ഥയിലായിട്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കക്കൂസ് മാലിന്യം ബാലുശ്ശേരിയിലെ ജലാശയത്തിൽ തള്ളി, പോലീസ് എത്തുമെന്നറിഞ്ഞതോടെ മുങ്ങി; പിന്തുടർന്ന് പിടികൂടി പോലീസ്

ബാലുശ്ശേരി: കക്കൂസ് മാലിന്യം പൊതുവിടത്തിൽ തള്ളിയതിന് രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. നടക്കാവ് സ്വദേശികളായ വിഷ്ണു, ശരത്ത് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആക്രമണത്തെ സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി കൊല്ലത്തെ യുവതികള്‍; ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റിയുടെ പരിശീലന പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച് യുവതികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് പരിശീലനം സംഘടിപ്പിച്ച് കൊല്ലം മേഖലാ കമ്മിറ്റി. ഞായറാഴ്ച പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഇരുപതോളം സ്ത്രീകള്‍ പരിശീലനം നേടി. കെ.പി.പ്രബിലാണ് ക്ലാസെടുത്തത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

തിരമാലകൾ കവർന്ന വലിയമങ്ങാടെ അനൂപിന്റെ കുടുംബത്തിന് തണലായി സർക്കാർ; അടിയന്തിര സാമ്പത്തിക സഹായം കെെമാറി

കൊയിലാണ്ടി: കടലിൽ മുങ്ങി മരിച്ച വലിയമങ്ങാട് സ്വദേശി അനുപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ അടിയന്തിര സാമ്പത്തിക സഹായം. മത്സ്യ ബോർഡാണ് അടിയന്തിര സഹായമായി പതിനായിരം രൂപ അനുവദിച്ചത്. കാനത്തിൽ ജമീല എം.എൽ.എ അനുപിന്റെ വീട്ടിലെത്തി തുക കെെമാറി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക