Top 5 News Today | ചേലിയയിൽ എൽഡിഎഫിന് വിജയസാധ്യതയെന്ന് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്, തിക്കോടിയിൽ താത്ക്കാലിക നിയമനം,കൊല്ലം നെല്യാടി റോഡിൽ ​ഗതാ​ഗത നിയന്ത്രണം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (24/05/2023)


ചെങ്ങോട്ടുകാവ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മെയ് 28 മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ അടക്കം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മദ്യനിരോധനം. മെയ് 28 വൈകുന്നേരം ആറ് മുതല്‍ മെയ് 31 വരെയാണ് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.  കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊല്ലം – നെല്ല്യാടി-മേപ്പയൂർ റോഡിൽ നാളെ മുതൽ ഗതാഗതം നിയന്ത്രണം

കൊയിലാണ്ടി: കൊല്ലം – നെല്ല്യാടി മേപ്പയൂർ റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിയന്ത്രണം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

”ചേലിയ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്, എല്‍.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” രണ്ടാംഘട്ട വീടുകയറി പ്രചരണത്തിരക്കിനിടയില്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്

ചെങ്ങോട്ടുകാവ്: ചേലിയ ടൗണ്‍ വാര്‍ഡ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് എല്‍.ഡി.എഫിന്റെ വിജയ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുവെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പ്രശാന്ത്. യു.ഡി.എഫിന്റെ കുത്തകമണ്ഡലമായ ചേലിയയില്‍ ഒരു തവണമാത്രമാണ് ബി.ജെ.പി ജയിച്ചത്. നിലവില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെങ്കിലും വാര്‍ഡിലെ വികസന മുരടിപ്പ് ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

തിക്കോടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

തിക്കോടി ഗ്രാമപഞ്ചായത്തിൽ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങൾ കണ്ടെത്തി ആവശ്യമായ വിവരം ശേഖരണം നടത്തുന്നതിന് ബി.ടെക് സിവിൽ, സിവിൽ എൻഞ്ചിനിയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മേൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ താൽക്കാലിമായി നിയമിക്കുന്നു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 26ന് വെള്ളിയാഴ്ച 4.30 ന് മുമ്പായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

കൊയിലാണ്ടി സാക്ഷ്യം വഹിച്ചത് പ്രായത്തെ തോൽപ്പിച്ച കലാപ്രകടനങ്ങൾക്ക്; ‘അരങ്ങ് 2023’ കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി പയ്യോളി, ചേമഞ്ചേരി സിഡിഎസുകൾ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടന്ന ‘അരങ്ങ് 2023 ‘ കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കാക്കൂർ സി ഡി എസ്. 37 പോയിന്റ് നേടിയാണ് കാക്കൂർ ചാമ്പ്യന്മാരയത്. 32 പോയിന്റ് നേടി പയ്യോളി സിഡിഎസ് രണ്ടും, 28 പോയിന്റുമായി ചേമഞ്ചേരി സിഡിഎസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനോദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ നിർവഹിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക