മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (27/01/2025) വൈദ്യുതി മുടങ്ങും


Advertisement

അരിക്കുളം: മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (27/01/2025) വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ രാവിലെ 7:30മുതൽ 2:30വരെ പാലോളിത്താഴ ട്രാൻഫോർമർ പരിസരങ്ങളിലും രാവിലെ 7:30 മുതൽ 2:30വരെ കോമത്തു റോഡ് ട്രാൻസ്ഫോർമർ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി തടസപ്പെടും. എല്‍.ടി ടെച്ചിംഗ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്‌.

Advertisement

അരിക്കുളം സെക്ഷൻ പരിധിയില്‍ എ.ജി പാലസ് മഞ്ഞിലാട് കുന്ന് ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചക്ക് 1മണി മുതൽ വൈകീട്ട് 5 മണി വരെ 11kv ലൈനിൽ പോസ്റ്റ് സ്ഥാപിക്കുന്ന വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

Advertisement

അരിക്കുളം സെക്ഷൻ പരിധിയില്‍ തണ്ടയിൽ താഴെ ട്രാൻസ്ഫോർമർ ലൈൻ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ 7:30മുതൽ വൈകീട്ട് 3മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരചില്ലകൾ മുറിച്ച് മാറ്റുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്‌.

Advertisement

Description: Tomorrow (27/01/2025) there will be power outage at various places in Mudadi and Arikulam section limits