‘രാഷ്ട്രബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വരണം’; വിപുലമായ പരിപാടികളോടെ കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം
കൊയിലാണ്ടി: ‘രാഷ്ട്ര ബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വന്നാൽ മാത്രമേ രാഷ്ട്രകടമകൾ നിർവ്വഹിക്കുന്ന സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്ന് ഭാരതീയ പുർവ്വ സൈനിക് സേവാ പരിഷത്ത് മുൻ അഖിലേന്ത്യാ സെക്രട്ടറി മുരളിധര ഗോപാൽ ശ്രീ ഗുരുജി. കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുനത്തിൽ രാഘവൻ നായർ, വിനോദ് ചെങ്ങോട്ടുകാവ്, ഷമീർ വി.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ മുരളി സ്വാഗതം പറഞ്ഞു. ചടങ്ങിൽ സെക്രട്ടറി ടി.എം രവീന്ദ്രൻ നന്ദി പറഞ്ഞു.
പൂർവ്വ സൈനിക് സേവാപരിഷത്ത് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സ്ക്കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പായസവിതരണവും നടത്തി.
Description: Republic Day Celebration at Sriguruji Vidyaniketan English Medium School