ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികള്‍; മുത്താമ്പി റോഡിൽ ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
കൊയിലാണ്ടി: ടൗണിൽ മുത്താമ്പി ടോൾ ബൂത്തിന് സമീപം സമൂഹ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച അർധരാത്രിക്ക് ശേഷം ടാങ്കർ ലോറിയില്‍ മാലിന്യം ഇവിടെ എത്തിച്ചതെന്നാണ് വിവരം. നിലവില്‍ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാനാവാത്ത അവസ്ഥയാണ്.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മാലിന്യ മുക്ത നഗരത്തിൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി സിസിടിവി പരിശോധനയുൾപ്പെടെയുള്ളവ നടത്തണമെന്ന് പ്രഭാത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി.കെ ജയദേവൻ, ടി.കെ മോഹനൻ, എം.എം ശ്രീധരൻ എന്നിവരാവശ്യപ്പെട്ടു.
മുമ്പും ടൗണിലെ വിവിധയിടങ്ങളിൽ ഇതുപോലെ മാലിന്യം തള്ളിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പിടിക്കപ്പെടുന്നവരില്‍ നിന്നും പിഴ ഈടാക്കി വിടുകയാണ് പതിവ്.
Description: Toilet waste dumped near Muthambi toll booth