സ്ത്രീകള്‍ക്കായി നേതൃത്വ, തൊഴില്‍ നൈപുണ്യ പരിശീലന ക്ലാസുകള്‍; കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ഥിനികള്‍ക്കുവേണ്ടിയുള്ള മൂന്നുദിന സഹവാസ ക്യാമ്പ് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍


കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജ് വിദ്യാര്‍ഥിനി കള്‍ക്കുവേണ്ടിയുള്ള മൂന്നുദിന വനിതാസഹവാസ കാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാല വുമണ്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ലയന ആനന്ദ് നിര്‍വ്വഹിച്ചു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് അറുപതോളം വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

സമൂഹത്തില്‍ സ്ത്രീകളുടെ പ്രാധാന്യം, അവകാശം, മാനസിക- ശാരീരിക വ്യായാമങ്ങള്‍, നേതൃത്വപരിശീലനം, സ്വയരക്ഷാ പരിശീലനം, തൊഴില്‍ നൈപുണ്ണ്യ പരിശീലനം, സൈബര്‍ സെക്യൂരിറ്റി നിയമം തുടങ്ങിയ വിവിധതരം ക്ലാസുകളും പരിശീലന പരിപാടികളുമാണ് ക്യാമ്പിന്റെ ഉള്ളടക്കം.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുജേഷ്.സി.പി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഡോ.വി.എസ്.അനിത, ചന്ദിനി.പി.എം, ഡോ. ഭവ്യ.ബി, ആദിശ്രീ എന്നിവര്‍ സംസാരിച്ചു. വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ.നമിത.ആര്‍ നന്ദി പ്രകാശിപ്പിച്ചു.