രാജ്യത്തിന് അകത്തും പുറത്തുമുള്ള 35 ആര്‍ട്ടിസ്റ്റുകള്‍ പങ്കുചേര്‍ന്നു; 37 ദിവസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റക്ക് സമാപനം


പൂക്കാട്: 2023 ഡിസംബര്‍ 26 മുതല്‍ 2024 ജനുവരി 31 വരെ 37 ദിവസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റക്ക് സമാപനം. രാജ്യത്തിന്റെ അകത്തും പുറത്തും ഉള്ള 35 ആര്‍ട്ടിസ്റ്റുകള്‍ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറി നടന്ന മെഗാ ഇവന്റ് അക്ഷരാര്‍ത്ഥത്തില്‍ കലയുടെ കേന്ദ്രമാക്കി മാറ്റി. മൊറോക്കോ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചിത്രകാരന്മാരും 37 ദിവസം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. പ്രസിദ്ധ സിനിമാ സംവിധായകന്‍ മനു അശോക് തുടങ്ങി പ്രസിദ്ധ സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും ചിത്രപ്രദര്‍ശനം സന്ദര്‍ശിക്കാനെത്തി.

നാട്ടു ഗാലറി ചിത്രപ്രദര്‍ശനത്തിലൂടെ ശ്രദ്ധേയനായ ഡോ. ലാല്‍ രഞ്ജിത്ത് ക്യുറേറ്റ് ചെയ്യുന്ന രണ്ടാമത്തെ എക്‌സിബിഷന്‍ ആണ് കാപ്പാട് നടന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഫിയസ്റ്റേ. പ്രദര്‍ശനത്തോടനുബന്ധിച്ച് മധു ബാലന്‍ കോഡിനേറ്റ് ചെയ്യുന്ന നിരവധി ആര്‍ട്ട് ഇവന്റുകള്‍ കാപ്പാട് കടപ്പുറത്ത് നടന്നു.

ഇന്റര്‍നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് സമാപന സമ്മേളനത്തില്‍ ആര്‍ട് ഗെറ്റുഗതറിനോടൊപ്പം
നിസാര്‍ മാഷിന്റെ ഗിറ്റാര്‍ ലൈവില്‍ മധു ബാലന്‍, അതുല്‍ ദേവ്, അശ്വന്‍, ഫിദ എന്നിവര്‍ അണിനിരന്നു. അശോകന്‍കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ മനോജ്.ടി.യു സ്വാഗതം പറഞ്ഞു. സുരേഷ് ഉണ്ണി നന്ദി പറഞ്ഞ ചടങ്ങില്‍ ലിജീഷ്.വി ചേമഞ്ചേരി, ജോര്‍ജ്.കെ.ടി, ഗുരു, ശ്രീജേഷ്, അഡ്വ: ശ്രീരഞ്ജിനി, ആര്‍ടിസ്റ്റ് മീര, സുരേഷ് ദേശാഭിമാനി, സുധീര്‍, അനൂപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ ജനുവരി 19ന് നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ചിത്രം വരച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ക്യൂറേറ്റര്‍ ഡോ. ലാല്‍ രഞ്ജിത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കവി സത്യചന്ദ്രന്‍ പൊയില്‍കാവ്, അശോകന്‍ കോട്ട്, ബിനേഷ് ചേമഞ്ചേരി, അനില്‍ കാഞ്ഞിലശ്ശേരി, മധു.കെ.യു, സന്തോഷ് കുമാര്‍, സുരേഷ് ഉണ്ണി, വത്സന്‍ പല്ലവി, അനില്‍ ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു. ആര്‍ടിസ്റ്റ് വി.രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ സി.അശ്വിനിദേവിന്റെ നേതൃത്വത്തില്‍ പാട്ടും വരയും നടന്നു. ഒപ്പം മധു ബാലനും, ശ്രീകുമാര്‍ മേനോനും, ദിലീപും, ശാലിനിയും, ബാബു മലയിലും, ഉണ്ണികൃഷ്ണന്‍ ഇളയിടത്തുമെല്ലാം സംഗീതം പകര്‍ന്നപ്പോള്‍ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി, ഡോ ലാല്‍ രഞ്ജിത്, ലിജീഷ് ചേമഞ്ചേരി, അനൂപ് എന്നിവര്‍ ചിത്രരചന നിര്‍വ്വഹിച്ചു.

2024 ഡിസംബര്‍ 26ന് പ്രമുഖ ചിത്രകാരന്‍ യു. കെ രാഘവന്‍ മാസ്റ്റര്‍ തിരിതെളിയിച്ച തുറന്ന പ്രദര്‍ശനം കോഴിക്കോട് ജില്ലയില്‍ നടന്ന ഏറ്റവും ദിവസം നീണ്ടു നിന്ന ചിത്രപ്രദര്‍ശനമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ബേബി മണ്ണത്തൂര്‍, ജയ് പി ഈശ്വര്‍, ലിജീഷ് ചേമഞ്ചേരി ,അനൂപ്, ഷിoജിത്ത്, ലിയോ, സൂര്യന്‍.സുരേഷ് ഉണ്ണി എന്നിവരുടെ ലൈവ് ഷോകള്‍ കാപ്പാട് കടപ്പുറത്ത് നടന്നു. നിരവധി കാഴ്ചക്കാരാണ് ഈ പരിപാടികള്‍ ആസ്വദിച്ചത്.

നിരവധി പെയിന്റിങ്ങുകള്‍ വില്‍പന നടന്ന ചിത്രപ്രദര്‍ശനത്തിന്റെ വില്‍പന കൗണ്ടര്‍ ഫെബ്രുവരി 10 വരെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൊയിലാണ്ടി സ്വദേശിനിയാണ് കോമളം. കൊയിലാണ്ടിയിലെ രാഗേഷ് ആശുപത്രിയിലെ ഡോക്ടറായ ഡോ.രാധാകൃഷ്ണന്റെ ഭാര്യയാണ്.