Tag: Pookkad
സര്‍വ്വീസ് റോഡിന് വീതി കുറവ്, ലോഡുമായി പോകുന്ന വാഹനങ്ങള്‍ താഴ്ന്നുപോകുന്നു; പൂക്കാട് ടൗണില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ പ്രശ്‌നങ്ങളോട് പ്രശ്‌നം, മണിക്കൂറുകള്‍ക്കകം ഗതാഗതം പഴയപടിയാക്കി
പൂക്കാട്: അടിപ്പാതയുടെ പ്രവൃത്തിയ്ക്കായി പൂക്കാട് ടൗണില്‍ സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടെങ്കിലും മണിക്കൂറുകള്‍ക്കകം പഴയത് പോലെയാക്കി. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ഇന്നലെ മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. എന്നാല്‍ റോഡിന്റെ വീതിക്കുറവും, അപാകതകളും കാരണം പ്രദേശത്ത് ഗതാഗത പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതോടെ തല്‍ക്കാലത്തേക്ക് ഗതാഗതം പഴയതുപോലെ ആക്കുകയായിരുന്നു. സര്‍വ്വീസ് ഭാരം കയറ്റിയ വാഹനങ്ങള്‍
നൃത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായമായി; പൂക്കാട് കലാലയത്തിലെ ചമയ പരിശീലനത്തിന് സമാപനം
പൂക്കാട്: പൂക്കാട് കലാലയത്തില്‍ ആറ് ദിവസങ്ങളിലായി നടന്ന ചമയ പരിശീലനം സമാപിച്ചു. നൃത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ പരിശീലനത്തില്‍ യു.കെ. രാഘവന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. എ.കെ. രമേശ്, നിവിനദാസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സമാപന പരിപാടിയില്‍ വെച്ച് യു.കെ. രാഘവന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂരിന്റെ അധ്യക്ഷതയില്‍
പൂക്കാട് മോഷണം; മുഖ്യസൂത്രധാരന്‍ തമിഴ്‌നാട് സ്വദേശി വിജയന്‍, പ്രതികളിലൊരാള്‍ ജനിച്ചുവളര്‍ന്നത് വടകര വള്ളിക്കാട്, മറ്റൊരാള്‍ വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍
പൂക്കാട്: പൂക്കാട് വീടുകളിലെ മോഷണം നടത്തിയ പ്രതികള്‍ വടകരയും പരിസര പ്രദേശങ്ങളും ഏറെ പരിചയമുള്ളവരാണെന്ന് പൊലീസ്. പ്രതികളിലൊരാളായ മുത്തു ജനിച്ചതും വളര്‍ന്നതും വടകര വള്ളിക്കാടാണ്. ധര്‍മ്മടം പൊലീസിന്റെ പിടിയിലായിരുന്ന മണി ഏറെക്കാലം വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അതിനാലാവാം ഇവര്‍ വടകര, കൊയിലാണ്ടി, തലശ്ശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയതെന്ന് അന്വേഷണ സംഘം
”ഈ റോഡുകളിലൂടെ എങ്ങനെയാണ് ഞങ്ങള്‍ ഓട്ടോ ഓടിക്കേണ്ടത്?” പൂക്കാട് കേന്ദ്രീകരിച്ചുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്കി ഓട്ടോ തൊഴിലാളികള്‍
പൂക്കാട്: പൂക്കാട് ഭാഗത്തെ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു. പൂക്കാട് കേന്ദ്രീകരിച്ചുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടക്കുന്നത്. പൂക്കാട് ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പൂക്കാട് സ്റ്റാന്റില്‍ നിന്നുള്ള ഒരു ഓട്ടോയും ഇന്ന് സര്‍വ്വീസ് നടത്തുന്നില്ല. പൂക്കാട് നിന്നും തുടങ്ങുന്ന കാപ്പാട്, തുവ്വപ്പാറ റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രശ്‌നമെന്ന്
ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു
പൂക്കാട്: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വത്സല. മക്കള്‍: അഥര്‍വ്, അവന്തിക. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ദേവകി, രാജന്‍. സംസ്‌കാരം രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മലയാളികളുടെ വിഷു കളറാക്കാന്‍ രാജസ്ഥാന്‍ സ്വദേശികള്‍ ഒരുങ്ങിക്കഴിഞ്ഞു; കണിയൊരുക്കാന്‍ പൂക്കാട് ശ്രീകൃഷ്ണ പ്രതിമകള്‍ തയ്യാറാണ്- ചിത്രങ്ങള്‍ കാണാം
ചേമഞ്ചേരി: മലയാളികള്‍ക്ക് വിഷുക്കണിയൊരുക്കാന്‍ മനോഹരമായ ശ്രീകൃഷ്ണ പ്രതിമകള്‍ പൂക്കാട് തയ്യാറായിക്കഴിഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായ രമേശ് ബാബുവും കുടുംബവുമാണ് കൃഷ്ണ പ്രതിമകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത്. വൈറ്റ്സിമന്റിലാണ് വിഗ്രഹങ്ങള്‍ തീര്‍ക്കുന്നത്. ഇതിനായി പ്രത്യേകം അച്ചുകളുണ്ട്. വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ നിറം കൊടുക്കലും വെയിലത്ത് ഉണക്കിയെടുക്കലും സ്ത്രീകളുടെ ജോലിയാണ്. അഞ്ഞൂറ് രൂപ മുതലാണ് വിഗ്രഹങ്ങളുടെ വില. വിഷു അടുത്താല്‍ ഉന്തുവണ്ടികളിലായി
300 വര്‍ഷം പഴക്കമേറിയ മരമുത്തശ്ശിയ്ക്ക് ആദരം; പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി
പൂക്കാട്: പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര പരിസരത്ത് 300 വര്‍ഷം പഴക്കമേറിയ മര മുത്തശ്ശിയെ ആദരിക്കല്‍ ചടങ്ങ് നടന്നു. ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശേഖരന്‍ നായര്‍ ആലുക്കണ്ടി സ്വാഗതം പറഞ്ഞു. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള 35 ആര്‍ട്ടിസ്റ്റുകള്‍ പങ്കുചേര്‍ന്നു; 37 ദിവസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റക്ക് സമാപനം
പൂക്കാട്: 2023 ഡിസംബര്‍ 26 മുതല്‍ 2024 ജനുവരി 31 വരെ 37 ദിവസം നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റക്ക് സമാപനം. രാജ്യത്തിന്റെ അകത്തും പുറത്തും ഉള്ള 35 ആര്‍ട്ടിസ്റ്റുകള്‍ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറി നടന്ന മെഗാ ഇവന്റ് അക്ഷരാര്‍ത്ഥത്തില്‍ കലയുടെ കേന്ദ്രമാക്കി മാറ്റി. മൊറോക്കോ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ
പൂക്കാട് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
പൂക്കാട്: ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണ് അപകടാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നല്ലളം സ്വദേശിയായ അല്‍ അമീന്‍ (22) നെയാണ് ഗുരുതരാവസ്ഥയില്‍ പൂക്കാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്. ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടനിലതരണം ചെയ്തതായാണ് വിവരം. ഉത്സവപറമ്പുകളില്‍ കച്ചവടം നടത്തിയാണ് അല്‍ അമീന്‍ ഉപജീവനം നടത്തിയിരുന്നത്.
വില്ലെഴുന്നള്ളിപ്പ് മഹോത്സവം വിവിധ കലാപരിപാടികളോടെ നടത്തും; പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര ഉത്സവ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രമഹോല്‍സവം 2024 വര്‍ഷത്തെ കമ്മിറ്റി രൂപീകരിച്ചു. അടുത്ത വര്‍ഷത്തെ ക്ഷേത്രത്തിലെ വില്ല് എഴുന്നള്ളിപ്പ് മഹോത്സവം വിവിധ പരിപാടികളോടെ നടത്തുവാന്‍ പുതിയ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കമ്മിറ്റി പ്രസിഡണ്ടായി സുരേഷ് പി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ബൈജു, നീലിപറമ്പില്‍ ശ്രീകാന്ത് കുന്നുമ്മല്‍ എന്നിവരെ നിയമിച്ചു. സെക്രട്ടറി:സജികുമാര്‍ പാലക്കല്‍, ജോയിന്റ് സെക്രട്ടറിമാരായി