വില്ലെഴുന്നള്ളിപ്പ് മഹോത്സവം വിവിധ കലാപരിപാടികളോടെ നടത്തും; പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര ഉത്സവ കമ്മിറ്റി രൂപീകരിച്ചു


കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രമഹോല്‍സവം 2024 വര്‍ഷത്തെ കമ്മിറ്റി രൂപീകരിച്ചു. അടുത്ത വര്‍ഷത്തെ ക്ഷേത്രത്തിലെ വില്ല് എഴുന്നള്ളിപ്പ് മഹോത്സവം വിവിധ പരിപാടികളോടെ നടത്തുവാന്‍ പുതിയ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

കമ്മിറ്റി പ്രസിഡണ്ടായി സുരേഷ് പി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ബൈജു, നീലിപറമ്പില്‍ ശ്രീകാന്ത് കുന്നുമ്മല്‍ എന്നിവരെ നിയമിച്ചു. സെക്രട്ടറി:സജികുമാര്‍ പാലക്കല്‍, ജോയിന്റ് സെക്രട്ടറിമാരായി ഷൈജു.കെ, ബിജു ജി.കെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.