വാഴക്കൃഷിയ്ക്കും ഇടവിളകള്‍ക്കുമൊന്നും രക്ഷയില്ല; മന്ദങ്കാവില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി കാട്ടുപന്നികള്‍


നടുവണ്ണൂര്‍: മന്ദങ്കാവ് പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷിക്കാര്‍ക്ക് ഭീഷണിയാവുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.

പറമ്പിന്‍കാട്, വടക്കെ പറമ്പില്‍, മലയില്‍, കിഴക്കെ മലയില്‍, ചേണികുന്ന് പ്രദേശത്താണ് പന്നികള്‍ വ്യാപകമായി നാശംവിതച്ചിരിക്കുന്നത്. വാഴ, ഇടവിളകൃഷി, തെങ്ങിന്‍തൈകള്‍ എന്നിവയെല്ലാം പന്നികള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ സുധീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പ്രദേശത്തെ കര്‍ഷകര്‍ പന്നിശല്യം സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ചാത്തുക്കുട്ടി വടക്കെ പറമ്പില്‍, നസീറ പന്തലാട്ട്, റസാഖ് മലയില്‍, പാപ്പര് കുട്ടി വടക്കെ പറമ്പില്‍, ബാലകൃഷ്ണന്‍ വടക്കെ പറമ്പില്‍, കുഞ്ഞായി ചെട്ടിയാന്‍ കണ്ടി, അമ്മദ് കുട്ടി ചാലില്‍, ചാലില്‍ കോയ, കിഴക്കെ മലയില്‍ അബു, മൂസക്കുട്ടി കിഴക്കെ മലയില്‍, ഇബ്രാഹിം കോയ പുതിയോട്ടിൽ എന്നിവരുടെ വീടുകളിലെ കൃഷിയാണ് നശിച്ചത്.