ചേമഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ മോഷണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി കൊയിലാണ്ടി പോലീസ്


ചേമഞ്ചേരി: ചേമഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികളുമായി തെളിവെടുപ്പ് നടത്തി കൊയിലാണ്ടി പോലീസ്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തായി, ഷാഹിദ് എന്നീ രണ്ട് പ്രതികളാണ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടത്.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, കൂടാതെ ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട എന്നിവിടങ്ങളിലായിരുന്നു മോഷണം നടന്നത്.

ചേമഞ്ചേരിയില്‍ പരക്കെ മോഷണം; കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ക്കൂടാതെ മൂന്ന് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലും മോഷണം

 

കൊയിലാണ്ടി എസ്.എച്ച്.ഒ ജിതിന്‍, സി.പി.ഒ കരീം, എസ്.ഐ. മണി, കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്. കൊച്ചി പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജൂലൈ 11 ന് ആയിരുന്നു സംഭവം.

 

നഷ്ടപ്പെട്ടത് ഒരു ഭണ്ഡാരത്തില്‍ നിന്നുള്ള പണവും പുതിയ മൊബൈല്‍ ഫോണും; മോഷണം നടന്ന കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. കൂടാതെ ഓഫീസ് കുത്തിത്തുറന്ന് മൊബൈല്‍ഫോണും മോഷ്ടിച്ചിട്ടുണ്ട്. കവാടത്തിന് അരികിലത്തെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. തിരുവങ്ങൂര്‍ നരസിംഹക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരവും, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ നാല് ഭണ്ഡാരവും കുത്തിതുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ചേലിയയിലെ കോഴിക്കടയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ മുന്‍പ് സിസിടിവിയില്‍ നിന്ന് ലഭിച്ചിച്ചിരുന്നു.