മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തി പൂട്ട് കുത്തിത്തുറന്നു; ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ മോഷണം


Advertisement

ഉള്ളിയേരി: ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിന്റെ പൂട്ട് കുത്തി തുറന്ന് മോഷണം. ഇന്ന് പുലർച്ചെ ഒന്നരയോടെ വീ കെയർ പോളി ക്ലിനിക്കിലാണ് മോഷണം നടന്നത്. ക്ലിനിക്കിലെ മേശവലിപ്പിൽ സൂക്ഷിച്ച 25000 ഓളം രൂപ മോഷ്ടാക്കൾ കവർന്നു.

Advertisement

മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ രണ്ട് പേര് അടങ്ങിയ സംഘമാണ് മോഷണം നടത്തിയത്. കടയുടെ മുൻവശത്തെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതികൾ മേശവലിപ്പിലുണ്ടായിരുന്ന പണം കവർച്ച ചെയ്യുകയായിരുന്നു. രാവിലെ ക്ലിനിക്കിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.

Advertisement

അത്തോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും മറ്റും എത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

Advertisement

അതേ സമയം കഴിഞ്ഞ മാസം നടുവണ്ണൂർ, അത്തോളി പെട്രോൾ പമ്പുകളിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. നടുവണ്ണൂരിൽ നിന്ന് 20000 രൂപയാണ് അന്ന് കവർച്ച ചെയ്തത്.