കടകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും കവർന്നു; ചെറുവണ്ണൂരിലും ഫറൂക്കിലും മോഷണം നടത്തിയ യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ
കോഴിക്കോട്: ചെറുവണ്ണൂരിലെയും ഫറൂക്കിലെയും വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തി പണവും മൊബൈൽ ഫോണുകളും കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. താനൂർ പുത്തൻ തെരുവ് മൂർകാടൻ ഹൗസിൽ പ്രദീപൻ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയാണ് മൂന്നോളം സ്ഥപനങ്ങളിൽ ഇയാൾ കവർച്ച നടത്തിയത്.
രണ്ടരയോടെ ചെറുവണ്ണൂർ അങ്ങാടിയിലെ സിഡിഎ കോംപ്ലക്സിലെ അബ്ദുൽ ജലീലിന്റെ തേങ്ങാക്കടയിലും സൈഫുദ്ദീന്റെ എ.കെ.എസ് വെജിറ്റബിൾ പച്ചക്കറി മൊത്തം വ്യാപാര സ്ഥാപനത്തിലുമാണ് കവർച്ച നടത്തിയത്. പച്ചക്കറി കടയിൽ നിന്ന് പതിനായിരം രൂപ മോഷ്ടിച്ചതിനൊപ്പം സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ സ്ഥാപനത്തിന്റെ പിന്നിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മൂന്നരയോടെ റെയിൽവേ സ്റ്റേഷന് മുമ്പിൽ ഫറോക്ക് ഹോസ്പിറ്റൽ കോംപ്ലക്സിലെ എഫ്എം മാർക്കറ്റിംഗ് സ്ഥാപനം കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചു. സിസിടിവിയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് പ്രതിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതിനൊപ്പം സ്പെഷ്യൽ ബ്രാഞ്ച് പോലീസിന്റെ രഹസ്യ രഹസ്യ വിവരവുമായതോടെ നല്ലളം പോലീസ് എത്തി കസ്റ്റഡിയിൽ എടുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയായ പ്രദീപൻ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
Summary: theft at farook and cheruvannur cash and money stoled