ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം


Advertisement

അരിക്കുളം: ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം. മെയ് നാല് വരെയാണ് സപ്താഹയജ്ഞം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോര്‍ഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisement

ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി സി.എം. പീതാംബരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സപ്താഹ സമിതി ചെയര്‍മാന്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. അദ്രിജാ ബാലകൃഷ്ണന്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. വിശിഷ്ടാതിഥികളെ ക്ഷേത്ര ഊരാളന്‍ തുരുത്ത്യാട്ട് സുധാകരന്‍ കിടാവ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് മേലമ്പത്ത് വാസു എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

Advertisement

ക്ഷേത്രം മേല്‍ ശാന്തി രാജനാരായണന്‍ എമ്പ്രാന്തിരി, സപ്താഹ ആചാര്യന്‍ കരിവള്ളൂര്‍ മരക്കാട്ടില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാകമ്മറ്റി മെമ്പര്‍ കെ. ചിന്നന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പറമ്പടി, പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍, ഒറവിങ്കല്‍ ക്ഷേത്ര സമിതി സെക്രട്ടറി പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ഖജാന്‍ജി വിശ്വന്‍ കൊളപ്പേരി, അരീക്കര ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാധാകൃഷ്ണന്‍ ദേവതാരം, എടവന ക്കുളങ്ങര ക്ഷേത്ര സമിതി പ്രസിഡണ്ട് സി.സുകുമാരന്‍ മാസ്റ്റര്‍, പുതിയ തൃക്കോവില്‍ ക്ഷേത്ര സമിതി സെക്രട്ടറി ഒ.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ഖജാന്‍ജി രാമചന്ദ്രന്‍ കൃഷ്ണപ്രിയ നന്ദി പറഞ്ഞു.

Summary; The twelfth Srimad Bhagavata Saptaha Yajna at the Sri Arikunnu Vishnu Temple has begun. 

Advertisement