മേള സാഗരം തീര്‍ക്കാന്‍ മലബാറിലെ പ്രശസ്ത വാദ്യകലാകാരന്മാര്‍; കുറുവങ്ങാട് താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തുടക്കമായി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മാര്‍ച്ച് 22-23-24 തീയതികളിലാണ് ഉത്സവം. ഇന്ന് രാവിലെ ശുദ്ധിക്രിയകള്‍, കണ്ടത്താര്‍ ദേവനു എണ്ണയാടല്‍ എന്നിവ നടന്നു.
വൈകുന്നേരം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടീം ധ്രുവ കുറുവങ്ങാട് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നൃത്തം
രാത്രി 8-30 ന് മലയാളം പിന്നണി ഗായകന്‍ ദീപക് നയിക്കുന്ന സംഗീത വിരുന്ന് എന്നിവ അരങ്ങേറും.

Advertisement

23ന് രാവിലെ കോടിയേറ്റം തുടര്‍ന്ന് കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍ തിറ, ഭാഗവതി തിറ.ചാമുണ്ടി തിറ -ഗുരുതി കനലാട്ടം എന്നിവ നടക്കും. മാര്‍ച്ച് 24 ന് കാലത്ത് ശീവേലി, വൈകുന്നേരം കണ്ടല്‍ ബ്രദേര്‍സ് ഒരുക്കുന്ന ആഘോഷ വരവ് വൈകീട്ട് ശ്രീ പടിഞ്ഞാറിടത്ത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്ത് താലപ്പൊലിയോട് കൂടിയ മടക്ക എഴുന്നള്ളത്ത് എന്നിവ നടക്കും.

Advertisement

കൂടാതെ മേള സാഗരം തീര്‍ക്കാന്‍ മലബാറിലെ പ്രശസ്ത വാദ്യ കലാകാരന്മാരായ കലാമണ്ഡലം ശിവദാസ്, പൊന്നരം സത്യന്‍, സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ് തുടങ്ങിയവര്‍ എത്തിച്ചേരും.

Summary: The Thalapoli Mahotsav festival of the Sri Bhadrakali Kandath Raman Temple in Kuruvangad Thazhatha has begun.

Advertisement