സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി; പഠനോത്സവം സംഘടിപ്പിച്ച് പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: ബിആര്‍സി പന്തലാനിയുടെ നേതൃത്വത്തില്‍ പന്തലായിനി ബ്ലോക്ക് തല പഠനോത്സവം കാപ്പാട് വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പന്തലായനി ബിആര്‍സി പരിധിയിലെ ഓരോ വിദ്യാലയത്തില്‍ നിന്നും അക്കാദമിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രദര്‍ശന ഇനങ്ങളും സ്റ്റേജ് ഇനങ്ങളുമാണ് അവതരണത്തിനായി എത്തിയത്. ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. ജീവാനന്ദന്‍, കെ. അഭിനീഷ് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി.എം കോയ, ഇ.കെ ജുബീഷ്, ഷീബശ്രീധരന്‍, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബേബി സുന്ദര്‍രാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം വി. ശിവദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പന്തലായനി ബിപിസി മധുസൂദനന്‍ സ്വാഗതവും പന്തലായനി ബിആര്‍സി ട്രെയിനര്‍ വികാസ് കെ.എസ് ചടങ്ങിന് നന്ദി പറഞ്ഞു.