കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1749 പേര്‍ ചികിത്സയില്‍


കോഴിക്കോട്: കേരളത്തില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. രോഗലക്ഷണങ്ങളുമായി നിലവില്‍ 1749 പേര്‍ ചികിത്സയിലാണുളളത്. എറണാകുളം ,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ഈ ജില്ലകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ആശുപത്രികളില്‍ എത്തുന്നവരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഐസോലേഷന്‍, ഐ.സി.യു ബെഡുകള്‍ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഗുരുതതര രോഗമുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.