പത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയി; വിവാഹത്തട്ടിപ്പുകാരൻ മാവൂർ പോലീസിന്റെ പിടിയിൽ
മാവൂർ: പത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ വിവാഹത്തട്ടിപ്പുകാരൻ മാവൂർ പോലീസിന്റെ പിടിയിൽ. വിഴിഞ്ഞം സ്വദേശി ബിനു സക്കറിയ(47)യെ ആണ് അറസ്റ്റ് ചെയ്തത്.
മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ 2013 ൽ ഇയാളെ മാവൂർ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പലജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു.
കോട്ടയത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ലിജു ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.