കടയടച്ച് വീട്ടിലേക്ക് വരുന്നതിനിടയിൽ ബെെക്ക് തടഞ്ഞു നിർത്തി; താമരശ്ശേരിയിൽ കാറിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി


താമരശ്ശേരി: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. തച്ചംപൊയിൽ ആവേലം മുരിങ്കുംപുറായിൽ അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് വാഹനങ്ങളിലായെത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി അഷ്റഫിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

മുൻപ്രവാസിയായ അഷ്റഫ് മുക്കത്ത് എ ടു സെന്റ് എന്ന സൂപ്പർമാർക്കറ്റ് നടത്തിവരികയാണ്. കടയടച്ച് വീട്ടിലേക്ക് വരികയായിരുന്ന അഷ്റഫിന്റെ ബെെക്ക് തടഞ്ഞുനിർത്തി മർദ്ദിച്ചശേഷം സുമോയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വിഴിപ്പൂർ ഭാ​ഗത്തുവെച്ചാണ് സംഭവം നടന്നത്. സുമോയിലും കാറിലുമായെത്തിയ സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകലിന് പിറകിലുള്ള ആളുകൾ, സംഭവത്തിന് പിന്നിലുള്ള കാരണം തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Summary: The gang abducted a trader in Thamarassery