Tag: Kidnapping

Total 9 Posts

കണ്ണൂരിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി

കണ്ണൂർ: ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയി. പ്രിവന്റീവ് ഓഫിസർ ഷാജി അളോക്കനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുകിലോമീറ്റർ അകലെ കാർ വേഗംകുറച്ചപ്പോൾ ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെട്ടു. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെ 2.25ന് ആണ് സംഭവം. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ

മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന, പോലീസ് ലുക്ക് ഔട്ട്  നോട്ടീസ് പുറപ്പെടുവിച്ചു

താമരശ്ശേരി: ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നതായി സൂചന. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട്  നോട്ടീസ് പുറപ്പെടുവിച്ചതായും അറിയിച്ചു. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (23), പുള്ളാവൂര്‍ പിലാത്തോട്ടത്തില്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (23), വലിയപറമ്പ

കടയടച്ച് വീട്ടിലേക്ക് വരുന്നതിനിടയിൽ ബെെക്ക് തടഞ്ഞു നിർത്തി; താമരശ്ശേരിയിൽ കാറിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

താമരശ്ശേരി: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. തച്ചംപൊയിൽ ആവേലം മുരിങ്കുംപുറായിൽ അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് വാഹനങ്ങളിലായെത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി അഷ്റഫിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുൻപ്രവാസിയായ അഷ്റഫ് മുക്കത്ത് എ ടു സെന്റ് എന്ന സൂപ്പർമാർക്കറ്റ് നടത്തിവരികയാണ്. കടയടച്ച് വീട്ടിലേക്ക് വരികയായിരുന്ന അഷ്റഫിന്റെ ബെെക്ക് തടഞ്ഞുനിർത്തി മർദ്ദിച്ചശേഷം സുമോയിൽ കയറ്റി

പേരാമ്പ്ര തേക്കേടത്ത് കടവിലെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്: തിരുവങ്ങൂര്‍ സ്വദേശിയടക്കം രണ്ടുപേര്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍

പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടുപേര്‍ പൊലീസില്‍ പിടിയില്‍. തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ് (40), കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ തെക്കേടത്ത് കടവില്‍വെച്ചാണ് ഇരുവരും പിടിയിലായത്. തെക്കേടത്ത് കടവ് കൊടുമയില്‍ മൂസയുടെ മകന്‍ അന്‍സലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതാണ് കേസ്. മൂസയാണ്

ഫോട്ടോ എടുക്കാനായി കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം വീട്ടിലെത്തിയ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പുറക്കാട് ശാന്തി സദനം സ്‌കൂള്‍

കൊയിലാണ്ടി: ഫോട്ടോ എടുക്കാനായി ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം കുരുടിമുക്കിലെ വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടി പഠിക്കുന്ന സ്‌കൂള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പുറക്കാട്ടെ ശാന്തി സദനം സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ

ഉള്ളിയേരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ഒന്നര മാസമായി ഒളിവിൽ കഴിയവെ

എലത്തൂർ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യ പ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന

കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്

പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു