പേരാമ്പ്ര തേക്കേടത്ത് കടവിലെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്: തിരുവങ്ങൂര്‍ സ്വദേശിയടക്കം രണ്ടുപേര്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍


പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടുപേര്‍ പൊലീസില്‍ പിടിയില്‍. തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ് (40), കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ തെക്കേടത്ത് കടവില്‍വെച്ചാണ് ഇരുവരും പിടിയിലായത്. തെക്കേടത്ത് കടവ് കൊടുമയില്‍ മൂസയുടെ മകന്‍ അന്‍സലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതാണ് കേസ്. മൂസയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

അന്‍സലിന്റെ ജേഷ്ഠ്യസഹോദരന്‍ ഗള്‍ഫിലുള്ള മുഹമ്മദലിയുമായി ബന്ധപ്പെട്ട സ്വര്‍ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

summary:Two persons, including a native of Travancore, have been arrested by the Perambra police in case of attempted kidnapping of a young man