താമരശ്ശേരിയില്‍ അണ്ടോണയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി


Advertisement

താമരശ്ശേരി: താമരശ്ശേരി അണ്ടോണയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍. പൊയിലങ്ങാടി വെള്ളച്ചാല്‍ വി.സി അഷ്റഫിന്റെ മകന്‍ മുഹമ്മദ് അമീന്റെ (അനു 8) മൃതദേഹമാണ് വീടിനു സമീപം പുഴയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു.

Advertisement

തുടര്‍ന്ന് താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ കൊടുവള്ളി പോലീസും, ഡോഗ് സ്‌കോഡും മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം ഇന്ന്‌ പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് 25 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Advertisement

ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെ അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ വീണ്ടും അന്വേഷണം തുടരുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

Advertisement

കളരാന്തിരി ജി.എം.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് അമീന്‍.

summary: the body of an eight-year-old boy who went missing in thamarassery yesterday evening has been found