പന്തും, കൊട്ടയും വാച്ചുമെല്ലാം കുരുത്തോലയില്‍; കുട്ടികള്‍ക്ക് രസകരമായ അനുഭവമായി ചെരിയേരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കുരുത്തോലക്കളരി


Advertisement

അരിക്കുളം: ചെരിയേരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്‌കൂള്‍ കുട്ടികള്‍ക്കായി കുരുത്തോലയിലും പാളയിലും പരമ്പരാഗതമായി നിര്‍മിച്ചുവരുന്ന വിവിധ കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ ശില്‍പ്പശാല നടത്തി. പി.ജി.രാജീവ് സ്വാഗതം പറഞ്ഞു.

Advertisement

ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.പി.ഭാസ്‌കരന്‍ ഊരള്ളൂര്‍, ഭാര്യ ദേവി ഭാസ്‌കരന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരുവരും പരിശീലനത്തിന് നേതൃത്വം നല്‍കി.

Advertisement

ബാബു കൊളപ്പള്ളി ആമുഖഭാഷണം നടത്തി. ഇ.കെ.ശ്രീജിത്ത്, മനോഹരന്‍ ചാരമ്പള്ളി, ലാല്‍ രഞ്ജിത്, മധുബാലല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement