അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാക്കന്മാരുള്‍പ്പെടെ ഇരുപതോളം പേര്‍; നന്തി വാഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി- വീഡിയോ കാണാം


Advertisement

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേര്‍ അറസ്റ്റില്‍.

Advertisement

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ്, വൈസ് പ്രസിഡന്റ് അതുല്‍, ജോയിന്റ് സെക്രട്ടറി വിഷ്ണുരാജ്, വിജീഷ് പുല്‍പാണ്ടി, ഒലീന എന്നിവരാണ് അറസ്റ്റിലായത്.

Advertisement

ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി സര്‍വ്വീസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മാര്‍ച്ച് പി.അനൂപ് ഉദ്ഘാടനം ചെയ്തു. എ.കെ.വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ടി.അജയ് ഘോഷ് അധ്യക്ഷനായിരുന്നു.

Advertisement