തൊഴിലന്വേഷകർക്ക് ഒരു സന്തോഷ വാർത്ത; വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രൊഫസർ, കെയർ പ്രൊവൈഡർമാർ എന്നീ തസ്തികകളിലാണ് നിയമനം.

തോടന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മണിയൂർ പഞ്ചായത്തിലെ മീനത്ത്കര വിജ്ഞാൻ വാടിയുടെ മേൽനോട്ട ചുമതലകൾക്കായി കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 21 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള തോടന്നൂർ ബ്ലോക്ക് പരിധിയിലുള്ള പട്ടികജാതിയിൽപ്പെട്ടവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്ലസ് ടു പാസായവരായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ലഭിക്കുന്നവർക്ക് 8000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്( എസ്എസ്എൽസി ബുക്ക്), മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 0495 2370379

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225

സാമൂഹ്യനീതി വകുപ്പിനു കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ കെയർ പ്രൊവൈഡർമാരെ (ആൺ) നിയമിക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : എട്ടാം ക്ലാസ് പാസ്സായിരിക്കണം. പരമാവധി പ്രായപരിധി 50 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് : 0495 2355698

Summary: Temporary appointment at various places in the district including Vadakara