ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും; കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


കോഴിക്കോട്: താപനില ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കോഴിക്കോട് അടക്കമുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്. കേരളത്തില്‍ വീണ്ടും താപനില വര്‍ധനവ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും കോട്ടയത്ത് 35 ഡിഗ്രിവരെയാവാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും കാരണം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.