പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്


തിക്കോടി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളിയില്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്, സോഷ്യോളജി തസ്തികകളിലേയ്ക്ക് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.