Tag: Watch Video

Total 169 Posts

ഇത്ര വലിയ കവാടം ജില്ലയില്‍ ആദ്യം; കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, ഉത്സഹ ലഹരിയില്‍ ഭക്തര്‍

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ പടുകൂറ്റന്‍ പൂര കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചാണ് കവാടം നിര്‍മ്മിച്ചത്. തൃശൂരില്‍ നിന്നുള്ള കലാകാരന്മാരാണ് ദീപാലംകൃതമായ കവാടം നിര്‍മ്മിച്ചത്. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഇത്ര വലിയ കവാടം നിര്‍മ്മിക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നടക്കുന്നത്.

സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ

ആഘോഷത്തിമര്‍പ്പില്‍ അര്‍ജന്റീന; ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെമിയില്‍ തകര്‍ത്ത് ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തി നീലപ്പട, ഗോള്‍ അടിച്ചും അടിപ്പിച്ചും റെക്കോര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം മെസി (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലെത്തി അര്‍ജന്റീന. എതിരാളിയായ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ രാജകീയമായ ഫൈനല്‍ പ്രവേശം. ഒരു ഗോള്‍ അടിച്ചും മറ്റൊന്ന് അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസി കളിയിലാകെ നിറഞ്ഞാടി. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ബ്രസീലിനെ തോല്‍പ്പിച്ചതിന്റെ

രക്ഷകനായി മാര്‍ട്ടിനസ്, രണ്ട് പെനാല്‍റ്റി കിക്കും ഒരു അസിസ്റ്റുമായി മെസി; ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന സെമി ഫൈനലില്‍ (വീഡിയോ കാണാം)

ദോഹ: ഓരോ നിമിഷത്തിലും ആവേശവും സസ്‌പെന്‍സും നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ കടന്ന് അര്‍ജന്റീന. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായ നെതര്‍ലന്റ്‌സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് ചിറകടിച്ചുയര്‍ന്നത്. നേരത്തേ ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയുടെ രക്ഷകനായത്

ക്രൊയേഷ്യൻ വന്മതിലിൽ തട്ടിത്തകര്‍ന്ന് ബ്രസീല്‍; ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ (വീഡിയോ കാണാം)

ദോഹ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്ന മത്സരത്തിന്റെ വിധി ഒടുവില്‍ ഷൂട്ടൗട്ടാണ് തീരുമാനിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം

നിലവിളക്കിന് പകരം കാണികളിലേക്ക് വെളിച്ചം തെളിച്ച് മുഖ്യമന്ത്രി; ചരിത്രനിമിഷത്തോടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി (വീഡിയോ കാണാം)

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടന വേദിയില്‍ ചരിത്രനിമിഷം. നിലവിളക്കിന് പകരം കാണികളിലേക്കുള്ള സ്‌പോട്ട് ലൈറ്റ് തെളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുപത്തി ഏഴാമതി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയരഹിതമായി

അര്‍ജന്റീനയ്ക്ക് വേണ്ടി വിതുമ്പിയ നിബ്രാസ് ദുബായിലെത്തി; ഇന്ന് രാത്രി ഖത്തറിലെത്തി നേരിട്ട് കളി കാണും

തൃക്കരിപ്പൂര്‍: പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് തേങ്ങിക്കരയുമ്പോഴും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ തൃക്കരിപ്പൂര്‍ മണിയനോടിയിലെ മുഹമ്മദ് നിബ്രാസ് ഇന്ന് രാത്രി ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ കളി കാണും. നിബ്രാസ് ഈ ആഴ്ച ആദ്യം ദുബായില്‍ എത്തിയിരുന്നു. ഇന്ന് രാത്രി നടക്കുന്ന അര്‍ജന്റീന-നെതര്‍ലാന്റ് ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ റോഡ് മാര്‍ഗം

ഓസീസിനെ 2-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍; 1000-ാമത് മത്സരത്തില്‍ മെസി അടിച്ചത് കിടിലന്‍ ഗോള്‍, ലോകകപ്പിലെ മെസിയുടെ ഒമ്പതാമത് ഗോള്‍ (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ജൂലിയന്‍ അല്‍വരാസിന്റെയും ഗോളുകളുടെ ചിറകേറിയാണ് അര്‍ജന്റീന ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിക്കൊണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഓസ്‌ട്രേലിയയെ 2-1 നാണ് മെസിയും കൂട്ടരും വീഴ്ത്തിയത്. മുപ്പത്തിയഞ്ചാം മിനുറ്റിലാണ് ആരാധകര്‍ കാത്തിരുന്ന മെസിയുടെ ആ സുന്ദര ഗോള്‍ പിറന്നത്. മെസിയുടെ തന്നെ ഫ്രീകിക്കില്‍

കുരുന്നുകള്‍ക്കെതിരെയും വര്‍ഗീയത; ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട സ്‌കൂളിന്റെ നാടകത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം (വീഡിയോ കാണാം)

വടകര: ജില്ലാ കലോത്സവത്തില്‍ മിന്നും പ്രകടനമാണ് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഴ്ചവച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാകിരീടവും മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. വടകരയുടെ തന്നെ അഭിമാനമായി മാറിയ സ്‌കൂളിനെതിരെ വിദ്വേഷപ്രചാരണം ആരംഭിച്ചരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍. ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന

മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു (വീഡിയോ കാണാം)

മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും