Tag: kerala police

Total 29 Posts

പരാതിക്കാരിയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ചു; കോഴിക്കോട് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പരാതിക്കാരിയായ സ്ത്രീയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പന്തീരങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.ഹരീഷ് ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീലയുടേതാണ് നടപടി. സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് വാട്‌സ്ആപ്പില്‍ അശ്ലീല വീഡിയോ സന്ദേശം അയക്കുകയായിരുന്നു ഇയാള്‍. പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു.

സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പൊലീസുകാര്‍, 12 ആത്മഹത്യാ ശ്രമങ്ങളും; ആശങ്കയുയര്‍ത്തി കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പൊലീസുകാര്‍. 12 പേര്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതായും കേരള പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ്

കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സുധീഷിനെ സ്‌റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ്

ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം

കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന

വാഹനത്തിന് സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ. വിനോദിനെതിരെയാണ് നടപടിയെടുത്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കൊളത്തൂര്‍ ചീക്കിലോടില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ രണ്ട് യുവാക്കള്‍ തര്‍ക്കിക്കുകയായിരുന്നെന്നാണ് പരാതി.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇനി പേടി വേണ്ട, സുരക്ഷിത യാത്രയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ്’ സംവിധാനവുമായി കേരള പോലീസ്

കൊയിലാണ്ടി: തനിച്ചുള്ള യാത്രയില്‍ പോലീസ് സഹായം ലഭ്യമാക്കാനുള്ള പുതിയ സംവിധാനവുമായി കേരള പോലീസ്. പോലീസിന്റെ പോല്‍ -ആപ്പിള്‍ ആപ്പ് വഴിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പോല്‍ – ആപ്പിള്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലീസ് നല്‍കുന്നത്. തുടര്‍ന്ന്

നാല് ക്യാപ്‌സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്

‘കൊയിലാണ്ടി ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക’; ആവശ്യവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം

കൊയിലാണ്ടി: ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം. വലിയ വിസ്തൃതിയുള്ള കൊയിലാണ്ടി, പേരാമ്പ്ര, വടകര, ബാലുശ്ശേരി, താമരശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ചേമഞ്ചേരി, നടുവണ്ണര്‍, ആയഞ്ചേരി, അടിവാരം എന്നീ പുതിയ പൊലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്നാണ് അസോസിയേഷന്‍

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; കോഴിക്കോട് പോലീസുകാരന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം

കോഴിക്കോട്: കോട്ടയത്തെ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെയാണ് കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ ഒന്നിലേറെ പോസ്റ്റുകള്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എം.എ.ബേബിയുടെ പോസ്റ്റ്

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടിച്ചത് വിശദമായ ദേഹപരിശോധനയില്‍, കരിപ്പൂരില്‍ പിടിയിലായ പത്തൊന്‍പതുകാരി സ്വര്‍ണ്ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം; ഞായറാഴ്ച നടന്നത് വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തുന്ന 87-ാമത് സ്വര്‍ണ്ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പത്തൊന്‍പതുകാരി ഒന്നേമുക്കാല്‍ കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച രാത്രിയാണ് കാസര്‍കോഡ് സ്വദേശിനിയായ ഷഹല സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസിന്റെ പിടിയിലായത്. ദുബായില്‍