Tag: kerala police
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍
പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്
കുറ്റകൃത്യത്തിലേക്ക് നയിച്ചത് ജോലിയില്‍ നിന്നും ഒഴിവാക്കിയതിനുള്ള വൈരാഗ്യം; നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പയ്യോളി പെരുമാള്‍പുരം സ്വദേശി റിമാന്റില്‍
കൊയിലാണ്ടി: നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍. പയ്യോളി പെരുമാള്‍പുരം സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടുന്നത്. ഒക്ടോബര്‍ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തില്‍ രോഹിത്തി (26) നെ പ്രതി വെട്ടിയത്. ദേശീയപാത ഭാഗമായുള്ള അടിപ്പാതയുടെ നിര്‍മ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു
കെ.വൈ.സി ഇതുവരെ അപ്‌ഡേറ്റ് ചെയ്തില്ലേ!! ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണി വാങ്ങരുതെന്ന് കേരള പോലീസ്
തിരുവനന്തപുരം: കെ.വൈ.സി അപ്ഡേഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നും, യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ
നൊച്ചാട് അഞ്ചാം പീടികയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
നൊച്ചാട്: അഞ്ചാം പീടികയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇല്ലത്ത് മീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും (34), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഗ്രീഷ്മയെ പുറത്തെടുത്തു. സേന എത്തുന്നതിന്
കാവല്‍ കൈരളിയുടെ സംസ്ഥാന കവിതാ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി മുചുകുന്ന് സ്വദേശി പ്രേമന്റെ കവിത ‘വില്ലുവണ്ടിയും കാത്ത്’
കൊയിലാണ്ടി: കേരള പൊലീസ് അസോസിയേഷന്‍ മുഖമാസികയായ കാവല്‍ കൈരളിയുടെ സംസ്ഥാന കവിതാ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി മുചുകുന്ന് സ്വദേശി പ്രേമന്‍. വില്ലുവണ്ടിയും കാത്ത് എന്ന കവിതയ്ക്കാണ് പുരസ്‌കാരം. വില്ലുവണ്ടിയും കാത്ത് എന്ന കവിതയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നേരത്തെ കോഴിക്കോട് ജില്ലാതലത്തില്‍ നടന്ന വി.കെ.പ്രമോദ് സ്മാരക കവിതാ പുരസ്‌കാരത്തില്‍ ഈ കവിത ഒന്നാമത്തെത്തിയിരുന്നു. 113
”ഈ അംഗീകാരം വലിയ ഉത്തരവാദിത്തമായി കരുതുന്നു”; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊല്ലം സ്വദേശി ഹരീഷ് കുമാര്‍
കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കൊല്ലം സ്വദേശി ഹരീഷ് കുമാര്‍. ഈ അംഗീകാരം വലിയ ഉത്തരവാദിത്തമായി കരുതുന്നുവെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സര്‍വ്വീസിനിടെ അന്വേഷിച്ച കേസുകള്‍, നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയത്, രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷിച്ച കേസുകള്‍ തുടങ്ങിയവയാണ് ഹരീഷിനെ മെഡലിന്
പ്രവര്‍ത്തന മികവിന് വീണ്ടും അംഗീകാരം; നന്തി സ്വദേശി ലിബീഷ് എ.കെയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം
കൊയിലാണ്ടി: കേരളാ പോലീസിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയവരില്‍ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിബീഷ് എ.കെയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സംസ്ഥാന പോലീസ് സേനയിലെ വിവിധ മേഖലകളായ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്,
ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിച്ചു; വടകര നാദാപുരം സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
വളയം: ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയില്‍ ദീപക് സുരേഷ് (40) ആണ് വളയം പോലീസിന്റെ പിടിയിലായത്. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരനാണ് ഇയാള്‍. 2023 ഡിസംബര്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂളാവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ പ്രതി മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ചെന്നാണ് പരാതി.
ഓമശ്ശേരിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിക്ക് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
ഓമശ്ശേരി: കൂടത്തായിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാപാരിക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി അമ്പലക്കുന്ന് നിഷാദാണ് പിടിയിലായത്. ചിപ്പിലിത്തോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. വയലോരം പള്ളിക്കണ്ടി ഇബ്രാഹിമിനാണ്(52)വെട്ടേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാദിനൊപ്പമുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദില്‍ഷാദിനെ(28)നെ പിടികിട്ടിയില്ല. ഇയാളുടെ പേരില്‍ പോലീസ്
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസ്; വടകര പോലീസ് ഇന്‍സ്‌പെക്ടറുടെ തടവുശിക്ഷ ശരിവെച്ച് കോടതി
വടകര: സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം മനോജിനുള്ള ശിക്ഷ മാറാട് പ്രത്യേക കോടതി ശരിവെച്ചു. 2012 മാര്‍ച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാനായി വടകര പോലീസ് സ്റ്റേഷനിലെത്തിയ സി.പി.ഐ. നേതാവിനെ മര്‍ദിച്ചെന്ന കേസിലാണ് അന്ന് എസ്.ഐ