Tag: kerala police

Total 24 Posts

ജനങ്ങളുടെ ശ്രദ്ധയ്ക്ക്: നാളെ കേരളത്തിൽ ആരും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല; ഇല്ലാത്ത ഭാരത് ബന്ദിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആശയക്കുഴപ്പമുണ്ടാക്കി കേരളാ പൊലീസ്

കോഴിക്കോട്: സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ

‘ഫ്‌ളൂറസന്റ് സ്റ്റിക്കറുകള്‍ ഒട്ടിക്കുക, വെള്ളക്കെട്ടുകളില്‍ ഇറക്കാതിരിക്കുക’; മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് ശ്രമകരമായ കാര്യമാണ്. മോശം റോഡുകള്‍, ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ തുടങ്ങിവയെല്ലാം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പ്രതികൂലമായ ഘടകങ്ങളാണ്. സാധാരണ നിലയില്‍ തന്നെ ദുഷ്‌കരമായ ഇരുചക്ര വാഹന ഡ്രൈവിങ് മഴക്കാലത്ത് കൂടുതല്‍ ദുഷ്‌കരമാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്നവര്‍ ഉള്‍പ്പെടെ നനയുന്നതും, റോഡിലെ കാഴ്ച കുറയുന്നതും, വീഴാനുള്ള

കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

  കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കഴിഞ്ഞ മാർച്ച് 13

അപകടത്തിൽ പെടുന്നവരെ അതിവേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി പോലീസിന്റെ വക പാരിതാഷികം

തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി പാരിതോഷികം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. അപകടത്തിലായവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവർക്കാണ് അവാർഡിന് പരിഗണിക്കുക. സഹായം നൽകുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുക. ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട്