പരാതിക്കാരിയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ചു; കോഴിക്കോട് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍



കോഴിക്കോട്: പരാതിക്കാരിയായ സ്ത്രീയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പന്തീരങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.ഹരീഷ് ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീലയുടേതാണ് നടപടി.

സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് വാട്‌സ്ആപ്പില്‍ അശ്ലീല വീഡിയോ സന്ദേശം അയക്കുകയായിരുന്നു ഇയാള്‍. പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു.