ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു; ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ മോഷണം


പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

കൊളാവിപ്പാലം പയ്യോളി റോഡിന് വശത്തായി മതിലിലെ ചുവരിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. തലേദിവസം രാത്രിയോടെയാവാം മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് ഗുരുമന്ദിരം ഭാരവാഹികള്‍ പറഞ്ഞു. നിത്യ പൂജകള്‍ നടക്കാത്ത സ്ഥലമായതിനാല്‍ അതികം ആളുകളുടെ ശ്രദ്ധ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാവാം നേരത്തെ കാണാതിരുന്നതെന്നും അറിയിച്ചു.

ഇന്നലെ വൈകീട്ട് 7 മണിയോടെ ഗുരുമന്ദിര ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ പോലീസിലറിയിച്ചിട്ടുണ്ട്. മോഷണം സംബന്ധിച്ച് പരാതി ഇന്ന് പോലീസില്‍ സമര്‍പ്പിക്കുമെന്നും പറഞ്ഞു.