‘കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന വ്യക്തിത്വം’ ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മദിനം ആചരിച്ചുകൊയിലാണ്ടി: കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്ന ശിവദാസന്‍ മല്ലികാസിന്റെ രണ്ടാം ഓര്‍മ്മ ദിനം വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, പി. രത്‌നവല്ലി, മുരളി തോറോത്ത്, അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി, എം.എം.ശ്രീധരന്‍, രാജേഷ് കീഴരിയൂര്‍, പി.വി.വേണുഗോപാല്‍, കെ.പി.വിനോദ് കുമാര്‍, അഡ്വ സതീഷ് കുമാര്‍, ശോഭന.വി.കെ, രാമന്‍ ചെറുവക്കാട്ട്, അഞ്ജുഷ, പ്രദീപന്‍.സി.കെ എന്നിവര്‍ നേതൃത്വം നല്‍കി.