Tag: Elathur
41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്ന് പരിസമാപ്തി; ഭജനയും ഭിക്ഷയും നാമജപ പരിപാടികളുമായി കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവം
എലത്തൂര്‍: കാവില്‍ക്കോട്ടഭഗവതി ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല മഹോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് ക്ഷേത്രം മേല്‍ശാന്തി വിശേഷാല്‍ ദീപാരാധനയ്ക്കുശേഷം ഭജന മണ്ഡപത്തില്‍ ഒരുക്കിയ വിളക്കില്‍ തിരി തെളിയിക്കും. കാവില്‍ക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ടും ഗുരുസ്വാമിയുമായ സി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ 41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്നത്തോടെ പരിസമാപ്തിയാകും. ശബരിമലയില്‍ മണ്ഡലപൂജ ഉത്സവത്തിനും,
എലത്തൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ട്രെയിൻ തട്ടി മരിച്ചു
എലത്തൂർ: എലത്തൂർ സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. വെസ്റ്റ്ഹില്ലിൽ വച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്സ് പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. എലത്തൂർ മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമ പ്രദീപന്റെയും മകനാണ്. സഹോദരി അപർണ. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ധന സംഭരണശാലകള്‍ക്ക് സമീപം ഒരേദിവസം ഒരേസമയം തീപിടിത്തം, രണ്ട് കേസിലും ആരെയും പിടികൂടാനായില്ല; ദുരൂഹത ഒഴിയുന്നില്ല
എലത്തൂര്‍: എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായ സംഭവത്തില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിന് വൈകുന്നേരം ആറരയ്ക്കും ഏഴിനും ഇടയിലാണ് രണ്ട് സ്റ്റേഷനുകളിലും തീപിടിത്തമുണ്ടായത്. രണ്ട് കേസിലും ആരെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്ക് സമീപത്തായിരുന്നു തീപിടിത്തം. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന സംഭരണശാലയുടെ മതില്‍ക്കെട്ടിോട് ചേര്‍ന്നായിരുന്നു അഗ്നിബാധ.
എലത്തൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു
എലത്തൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് ഒരാള്‍ മരിച്ചു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മുന്നിലേക്ക്
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: മൊഴി നല്‍കാനെത്തിയ ഡല്‍ഹി സ്വദേശിയുടെ അച്ഛന്‍ കൊച്ചിയില്‍ മരിച്ച നിലയില്‍
കൊച്ചി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ അച്ഛന്‍ മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡല്‍ഹി സ്വദേശിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍.ഐ.എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ എത്താനിരിക്കെയാണ്
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫ് സാക്കിര്‍നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്‌ലാമിക മതപ്രചാരകരുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നെന്ന് എന്‍.ഐ.എയും
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ബാഗില്‍ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ ഇക്കാര്യം വിശദീകരിച്ചത്. സാക്കിര്‍ നായിക്കിന് പുറമേ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരിക് ജമീല്‍, ഇസ്റാര്‍ അഹമദ്, തൈമൂര്‍
യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു
കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും, തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്
എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജപ്രചരണം നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: എലത്തൂര്‍
എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ കുട്ടിയുടെത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
എലത്തൂര്‍: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ റെയില്‍വേ പാലത്തിനും ഇടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രക്കാരെ തീ കൊളുത്തിയ സംഭവം നടന്ന പാളത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു
എലത്തൂര്‍ കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു
എലത്തൂര്‍: കോരപ്പുഴ പാലത്തിനു സമീപം മരമില്ലിന് തിപ്പിടിച്ചു. പുലര്‍ച്ചെ 12.30 ഓടുകൂടിയായിരുന്നു തീപ്പിടുത്തം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.