Tag: CPIM

Total 55 Posts

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍

ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം: ചെങ്ങോട്ടുകാവില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കേരള വികസനത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെയാണ് ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങാടത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ. സോമശേഖരന്‍ സ്വാഗതവും എം.പി.

ചെങ്ങോട്ടുകാവിലെ പഴയകാല സി.പി.എം പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയകാല സി.പി.എം പ്രവർത്തകനും ബിൽഡിങ് കോൺട്രാക്ടറുമായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഷാജി കെ.എം (ബില്‍ഡിങ് കോണ്‍ട്രാക്റ്റര്‍, ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗം), രേഖ സുദര്‍ശന്‍, പരേതനായ സിംലേഷ്. മരുമകന്‍: സുധര്‍മ്മന്‍. സഹോദരങ്ങള്‍: മാധവി, അശോകന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്യായനി, ശ്രീധരന്‍, ചന്ദ്രിക.

സഖാക്കളെ അനുസ്മരിച്ച് കൊയിലാണ്ടി; സഖാക്കരായ ഇ രാഘവന്‍ മാസ്റ്ററുടെയും പറമ്പത്ത് ചന്ദ്രന്റെയും അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് ഇ രാഘവന്‍ മാസ്റ്റര്‍, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സിഐടിയു മുന്‍ വയനാട് ജില്ലാ സെക്രട്ടറിയും പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് മെമ്പറുമായിരുന്ന സഖാവ് പറമ്പത്ത് ചന്ദ്രന്‍ എന്നീ സഖാക്കളുടെ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പള്ളിക്കരയില്‍ പരിപാടി ഉദ്ഘാടനം

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ്; കൊടി നാട്ടി പ്രതിഷേധിച്ച് സിപിഐഎം, മെയില്‍ സ്ലാബിന്റെ വര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍പ്പാസിന്റെ ഉയരക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ അണ്ടര്‍പ്പാസില്‍ കൊടി നാട്ടി പ്രതിഷേധിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് അണ്ടര്‍പ്പാസ് നിര്‍മ്മിക്കുന്നത്. വര്‍ക്ക് സൈറ്റില്‍ സമരം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് കരാര്‍ക മ്പനിയായ വഗാഡിന്റെ പണി തടസപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ കാനത്തില്‍ ജമീല സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാഷണല്‍

തെങ്ങില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

സി.പി.എം പ്രവർത്തകരായ സ്ത്രീകൾക്കെതിരെ വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം: ഒള്ളൂർ സ്വദേശിയായ യുവാവിനെതിരെ പരാതി

ഉള്ളിയേരി: വാട്‌സ്ആപ് വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ച് സ്ത്രീകളെ അപമാനിച്ച യുവാവിനെതിരെ പരാതി. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിച്ച ഒള്ളൂര്‍ സ്വദേശിയായ യുവാവിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന സ്ത്രീകള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്നും, ഒരു പ്രത്യേക സമുദായത്തില്‍പെട്ടവര്‍ മൂന്നും നാലും പ്രസവിച്ചു

സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതരായ പെരച്ചന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രകാശിനി. മക്കള്‍: മുന്ന സുജിത്ത് (അധ്യാപിക, വിയ്യൂർ എൽ.പി സ്കൂൾ), വൈശാഖ് (ബഹ്റൈൻ). മരുമകൻ: സുജിത്ത് മുയിപ്പോത്ത് (അധ്യാപകൻ, എം.എം.എച്ച്.എസ് മാഹി). സഹോദരങ്ങൾ: സുധാകരൻ (പുളിയഞ്ചേരി), രാജേന്ദ്രൻ (മരളൂർ), ജയരാജൻ (ബഹ്റൈൻ), സുശീല

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും

പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഐ.പി.സി റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി.അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍ മുന്‍നിരയില്‍

മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം

മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു. കുറുവച്ചാൽ കളരി സംഘം കളരി പയറ്റും