‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം


മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ അഴിഞ്ഞാടുകയായിരുന്നു എന്ന് സി.പി.എം ആരോപിച്ചു. കൊലവിളി മുദ്രാവാക്യം മുഴക്കി യു.ഡി.എഫുകാർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. ആവള കുട്ടോത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് എന്ന് പ്രചരിപ്പിച്ച് പാർട്ടി ഏരിയാ സെക്രട്ടറിക്കെതിരെ യു.ഡി.എഫ് കുപ്രചരണം നടത്തിയെന്നും സി.പി.എം കുറ്റപ്പെടുത്തി.

പൊതു യോഗത്തിൽ പി.പി.രാധാകൃഷ്ണൻ, കെ.ടി.രാജൻ, എൻ.എം.ദാമോദരൻ എന്നിവർ സംസാരിച്ചു.


Related News: മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്