Tag: atholi
ഷീബ രാമചന്ദ്രന്‍ അത്തോളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവെക്കും; മടക്കം പഞ്ചായത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റെ സംതൃപ്തിയോടെയെന്ന് പ്രസിഡന്റ്
അത്തോളി: അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഇന്ന് രാജിവെക്കും. വൈകുന്നേരം പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരന് രാജിക്കത്ത് നല്‍കും. രണ്ടരവര്‍ഷക്കാലം പൂര്‍ത്തിയായാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന നേരത്തെയുണ്ടായ കോണ്‍ഗ്രസിന്റെ നയപരമായ തീരുമാനപ്രകാരമാണ് രാജി. പതിനാറാം വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ബിന്ദു രാജന്‍ പുതിയ പ്രസിഡന്റായി ചുമതയേല്‍ക്കും.
അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു
ചേമഞ്ചേരി: അത്തോളി വേങ്ങോളി പുതുക്കുടി മീത്തല്‍ ഗോപാലന്‍കുട്ടിനായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ തെക്കിനേടത്ത് ഇന്ദിര. മക്കള്‍: അനില്‍കുമാര്‍, അരുണ്‍കുമാര്‍, പരേതനായ അനൂപ്കുമാര്‍. മരുമക്കള്‍: ധന്യ, ഹരിഷ്മ. സഹോദരങ്ങള്‍: സുന്ദരന്‍ അത്തോളി, ഗിരിജ, പരേതയായ സുലോചന. സഞ്ചയനം വെള്ളിയാഴ്ച ചേമഞ്ചേരി തെക്കിനേടത്ത് വീട്ടില്‍ നടക്കും.
അത്തോളി കോവിലോടി താഴെ ഇസ്മായിൽ അന്തരിച്ചു
അത്തോളി: പൂക്കോട് കോവിലോടി താഴെ ഇസ്മാഈല്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. പരേതനായ അബ്ദുള്ള യൂനിയന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഫീറ, മകന്‍: അബ്ദുല്‍ ഹലീം. സഹോദരങ്ങള്‍: സക്കരിയ്യ, സുലൈമാന്‍, സിദ്ധീഖ്, സക്കീന, സുഹറാബി.
ഇത് ഞങ്ങളുടെ സ്വന്തം; അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കെട്ടിടത്തില്‍ കൃഷിഭവനും മൃഗാശുപത്രിയും
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കെട്ടിടത്തില്‍ കൃഷിഭവനും മൃഗാശുപത്രിയും. പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്തിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കാപ്പില്‍താഴെ-കൊല്ലുക്കുനി റോഡിന്റെ ഉദ്ഘാടനവും ഒക്ടേബര്‍ 1 ശനിയാഴ്ച 3 മണിക്ക് നടക്കും. കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിടോദ്ഘാടനം ബാലുശ്ശേരി എം.എല്‍.എ അഡ്വ.കെ.എം.സച്ചിന്‍ദവും കാപ്പില്‍താഴെ-കൊല്ലുക്കുനി റോഡിന്റെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷീബ
കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ താല്ക്കാലിക നിയമനം, വിശദാംശങ്ങൾ
അത്തോളി: കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ഇ.ടി. തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് നടക്കും. summary:job vacancy
ആശ്വാസവാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
ചേമഞ്ചേരി: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പഠനത്തില്‍ മിടുക്കനായ കുട്ടി രണ്ടു ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു
ടി.സി വാങ്ങാന്‍ പോയ പുറക്കാട്ടിരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ലഹരി നല്‍കി, പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താന്‍; പിടിയിലായ അബ്ദുള്‍ നാസര്‍ പെണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നയാളെന്ന് എലത്തൂര്‍ പോലീസ്
അത്തോളി: ടി സി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പുറക്കാട്ടേരി സ്വദേശിയായ പതിനാറുകാരിയെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ നാസർ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ്. പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടി വീട്ടിലേക്ക് അവസാനമായി വിളിച്ച ഫോൺ
അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി: അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു. മൊടക്കല്ലൂര്‍ പുതിയോട്ടില്‍മീത്തല്‍ രഗിഷ പി.എമ്മിന്റെ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സാണ് നഷ്ടമായത്. അടുത്തിടെ പി.എസ്.സി പരീക്ഷ എഴുതാനായി കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രഗിഷ പോയിരുന്നു. അവിടെ വച്ച് തിരിച്ചറിയല്‍ കാര്‍ഡായി ലൈസന്‍സാണ് ഉപയോഗിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം നോക്കുമ്പോഴാണ് ലൈസന്‍സ് നഷ്ടമായ വിവരം അറിയുന്നത്. കണ്ടുകിട്ടുന്നവര്‍
അത്തോളിയില്‍ 26കാരന് കുത്തേറ്റു; അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍
കോഴിക്കോട്: അത്തോളിയില്‍ യുവാവിന് കുത്തേറ്റു. കോതങ്കല്‍ മയങ്ങിച്ചാലില്‍ ചന്ദ്രന്റെ മകന്‍ ആദര്‍ശ് (26)നാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആദര്‍ശിന്റെ അയല്‍വാസിയായ മയങ്ങിച്ചാലില്‍ ശരത് (24) നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനു പിന്നാലെ ശരത് ആദര്‍ശിനെ കുത്തുകയായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് പൊലീസ്