അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു


കൊയിലാണ്ടി: അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു. മൊടക്കല്ലൂര്‍ പുതിയോട്ടില്‍മീത്തല്‍ രഗിഷ പി.എമ്മിന്റെ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സാണ് നഷ്ടമായത്.

അടുത്തിടെ പി.എസ്.സി പരീക്ഷ എഴുതാനായി കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രഗിഷ പോയിരുന്നു. അവിടെ വച്ച് തിരിച്ചറിയല്‍ കാര്‍ഡായി ലൈസന്‍സാണ് ഉപയോഗിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം നോക്കുമ്പോഴാണ് ലൈസന്‍സ് നഷ്ടമായ വിവരം അറിയുന്നത്.

കണ്ടുകിട്ടുന്നവര്‍ 7559871506 എന്ന നമ്പറില്‍ അറിയിക്കുക.