Tag: Driving Licence

Total 5 Posts

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; കൊയിലാണ്ടിയില്‍ അടുത്തദിവസം മുതല്‍ എന്ത് മാറ്റം വരും? വിശദമായി അറിയാം

കൊയിലാണ്ടി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളപ്പോഴും പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം തീരുമാനത്തില്‍ മാറ്റംവരുത്തിയിരിക്കുകയാണ്. ടെസ്റ്റിന്റെ ആദ്യഭാഗമായ എച്ച് എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ നടത്താമെന്നും കയറ്റത്തുനിര്‍ത്തി പുറകോട്ട് എടുക്കുന്നതും പാര്‍ക്കിങും റോഡ്

ഗ്രൗണ്ടുകള്‍ സജ്ജമായില്ല; പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ ‘എച്ച്’ എടുക്കാം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവനുവദിച്ച് ഗതാഗതമന്ത്രി

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ഗ്രൗണ്ടുകള്‍ സജ്ജമാകാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. എന്നാല്‍ കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങ്ങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ

ഡ്രൈവിങ് ലൈസന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കേണ്ട? വൈകിയാല്‍ വീണ്ടും ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി

കൊച്ചി: കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. ടെസ്റ്റ് നടത്തിയിട്ടില്ലെങ്കില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാമെന്നും കോടതി

ഓട്ടോമാറ്റിക് ഗിയറുള്ള കാറുകളോടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്; ഡ്രൈവിങ് ടെസ്റ്റും പ്രത്യേകമായി നടത്തും, മാറ്റങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: ഓട്ടോമാറ്റിക് ഗിയറുള്ള കാറുകള്‍ ഓടിക്കാന്‍ ഇനി മുതല്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയിലാണ് കാറുകള്‍ ഓടിക്കാനുള്ള ലൈസന്‍സിലും മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് വിഭാഗത്തിലും ലൈസന്‍സിനായി പ്രത്യേക ഡ്രൈവിങ് ടെസ്റ്റും നടത്തും. ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് പോലെ ഇനി മുതല്‍ കാറുകളില്‍ ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ട് തരം ലൈസന്‍സുകളാണ് കാറോടിക്കുന്നവര്‍ക്കും ഇനി

അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു. മൊടക്കല്ലൂര്‍ പുതിയോട്ടില്‍മീത്തല്‍ രഗിഷ പി.എമ്മിന്റെ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സാണ് നഷ്ടമായത്. അടുത്തിടെ പി.എസ്.സി പരീക്ഷ എഴുതാനായി കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രഗിഷ പോയിരുന്നു. അവിടെ വച്ച് തിരിച്ചറിയല്‍ കാര്‍ഡായി ലൈസന്‍സാണ് ഉപയോഗിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം നോക്കുമ്പോഴാണ് ലൈസന്‍സ് നഷ്ടമായ വിവരം അറിയുന്നത്. കണ്ടുകിട്ടുന്നവര്‍