ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിക്കൾ, കുഞ്ഞുങ്ങളെ കയ്യിലേന്തി സാരികൊണ്ട് പ്രതിരോധം തീർത്ത് അമ്മമാർ; മഴയിലും പതറാതെ സുരക്ഷയുടെ കെട്ടിടോദ്ഘാടനത്തിനായി മേപ്പയ്യൂരിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂരിലെ സ്വാന്തന പരിചര രം​ഗത്തെ നിറ സാന്നിധ്യമാണ് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ്. നോർത്തിലും സൗത്തിലുമായാണ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ. ജനങ്ങൾക്ക് കൂടുതൽ മികച്ച രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി ജനപങ്കാളിത്തത്തോടെ മേപ്പയ്യൂർ നോർത്തിലെ സുരക്ഷയ്ക്ക് പുതിയ ഇരു നില കെട്ടിടവും പണി കഴിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ വില്ലനായി മഴയെത്തിയപ്പോൾ ജനങ്ങളുടെ നിശ്ചയ ദാർണ്ഡ്യത്തിന് മുന്നിൽ എല്ലാം അപ്രസക്തമാകുന്ന കാഴ്ചയ്ക്കാണ് മേപ്പയ്യൂർ ഇന്നലെ സാക്ഷ്യം വഹിച്ചത്. കാർ മേഘങ്ങൾ ഇരുൾ മൂടിയപ്പോഴും ആയിരങ്ങളാണ് ടൗണിലേക്ക് ഒഴുകിയെത്തിയത്.

Advertisement

സുരക്ഷയുടെ കെട്ടിടോദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഹൃദയ സ്പർശിയായ കുറിപ്പുമായി പി.പി.രാധാകൃഷ്ണൻ.

മഴയെ തോൽപ്പിച്ച നിശ്ചയദാർഢ്യം

അപ്രതീക്ഷിതമായിരുന്നു മഴ. ഘോഷയാത്ര തുടങ്ങും മുമ്പേ മഴ ഭീഷണി. പക്ഷെ മഴ നനച്ചത് ശരീരത്തെ മാത്രം. ഒരു ജനതയുടെ ദൃഢനിശ്ചയത്തെ വെള്ളത്തുള്ളികൾക്ക് തോൽപ്പിക്കാനായില്ല. ഇരുപത്തിരണ്ട് യൂനിറ്റുകളിൽ നിന്ന് അവർ ഒഴുകിയെത്തി വാദ്യമേളങ്ങളുടെ വൈവിധ്യം വിസ്മയ ലോകം തന്നെ തീർത്തു. മുത്തുക്കുടകൾ വർണ്ണ മേലാപ്പ് പണിതു. കാവടിയാട്ടവും തെയ്യവും കാഴ്ചക്ക് പുതുമ പകർന്നു.


ടൗണെത്തുംമുമ്പേ മഴക്ക് ശക്തിയേറി കൈക്കുഞ്ഞുങ്ങളെ വരെ മഴത്തുള്ളി പൊതിഞ്ഞു. അമ്മമാർ സാരി തുമ്പിൽ പ്രതിരോധം തീർത്തു. പ്രായം ചെന്നവരുടെ അനുഭവ കരുത്തിൽ മഴ പോലും പകച്ചു. ചെറുപ്പക്കാർ കൂസിയില്ല. വാദ്യമേളക്കാർ കടമ നിറവേറ്റി. കാഴ്ചക്കാരായെത്തിയവർ മഴ നനഞ്ഞ് ഐക്യപ്പെട്ടു. അണിനിരന്നവരിൽ ഒരാൾ പോലും മഴപ്പേടിയിൽ മാറി നിന്നില്ല ചരടിൽ കോർത്ത പോലെ അവർ ലക്ഷ്യം കണ്ടു.

Advertisement

ഉദ്ഘാടന വേദിയും നിരത്തിയിട്ട കസേരകളും മഴയുടെ ശക്തിയറിഞ്ഞു. ഉദ്ഘാടകനായി എം.വി.ഗോവിന്ദൻ മാസ്റ്ററെത്തിയതോടെ ജനസാഗരം. മഴക്ക് പോലും അതിശയമായി. പിന്നെ പാട്ടും നൃത്തവും ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞു. ലോകകപ്പിൽ പോർച്ചുഗൽ തോറ്റ വാർത്ത പരന്നു മഴയെ തോൽപ്പിച്ച കരുത്തിൽ ഞങ്ങളും നനഞ്ഞ വസ്ത്രം മാറ്റാതെ പാതിരാത്രിയിലും വേദിക്ക് അത്ഭുതം ചാർത്തിയ ജനസഞ്ചയം വി. ഫോർ എന്റർട്ടയിന്റ്മെന്റിലെ കലാകാരൻമാർ പരസ്യപ്പെടുത്തി ഞങ്ങളെ അത്ഭുതപ്പെടുത്തിയ നിശ്ചയദാർഢ്യം.

Advertisement

ആട്ടവും പാട്ടും സെമിനാറും പ്രസംഗവുമായി 5 നാൾ മേപ്പയൂരിന് പകർന്നു നൽകിയത് പുത്തൻ അനുഭവം. മേപ്പയൂർ നോർത്ത്സുരക്ഷ കെട്ടിട ഉദ്ഘാടനം അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാസങ്ങൾക്കകം ഇരു നില കെട്ടിടം ഫിസിയോതെറാപ്പി ഉൾപ്പെടെ എല്ലാം സഞ്ജം. തിരക്കിനിടയിൽ സി.പി.ഐ.എം നോർത്ത് ലോക്കൽ കമ്മറ്റിക്ക് 30 അംഗ ബേന്റ്‌സെറ്റുമായി കടപ്പാട് ഏറെ. ഞങ്ങളുടെ മനസ്സറിഞ്ഞവർക്ക് ഒപ്പം ചേർന്നവർക്ക്
കൂടെ നിന്ന് പൊരുതിയ വർക്ക് ……..

ഓർക്കുമ്പോൾ ഏറെ പറയാനുണ്ട്. എല്ലാം ഒറ്റവാക്കിൽ നന്ദി ഹൃദയം തൊട്ട നന്ദി.

 

Summary: surakha pain and paliative center inaguration  at meppayur