നീണ്ടകാലത്തെ വെറുതെ ഇരിപ്പില്‍ നിന്നും ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് ശാപമോക്ഷമായി; നാളെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തും



പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ നിര്‍ത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് വൈകുന്നേരം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനാണ് ഇതോടെ ഫലമായിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ 2020 മാര്‍ച്ച് 21നായിരുന്നു ഇരിങ്ങല്‍ സ്റ്റോപ്പ് എടുത്തുമാറ്റിയത്. രണ്ടുവര്‍ഷവും മൂന്നുമാസവുമായി സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട്.

ട്രെയിന്‍ ഹാള്‍ട്ട് ഏജന്ഞറ് വി.പ്രഭാകരന്‍ ഏജന്‍സി നിര്‍ത്തുകയാണ് എന്ന് എഴുതി നല്‍കിയത് സ്റ്റോപ്പ് പുനസ്ഥാപിക്കുന്നതിന് നീണ്ടുപോകാന്‍ ഇടയാക്കി. പുതിയ ഹാള്‍ട്ട് ഏജന്റുമാരെ നിര്‍മ്മിക്കാന്‍ റെയില്‍വേ തയ്യാറായില്ല. ഹാള്‍ട്ട് ഏജന്റായി തുടരാമെന്ന് പ്രഭാകരന്‍ എഴുതി നല്‍കിയതും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുമാണ് സ്റ്റോപ്പ് പുനസ്ഥാപിക്കുന്നത് വഴിവെച്ചത്.

മൂന്ന് ട്രെയിനുകള്‍ക്കാണ് സ്‌റ്റോപ്പ് അനുവദിച്ചത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരത്തോടെ അറിയുമെന്ന് റെയില്‍വേ ഡവലപ്പ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.