മേപ്പയ്യൂരിലെ കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു


മേപ്പയ്യൂര്‍: എളമ്പിലാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി തുടക്കം കുറിച്ച ബൈത്തുറഹ്‌മ-കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം ടി.ടി ഇസ്മയില്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 41 വീടുകളിലേക്ക് കുടവെള്ള കണക്ഷന്‍ നല്‍കി.

ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.സി മൊയ്തി അധ്യക്ഷത വഹിച്ചു. എ.വി അബ്ദുല്ല, ഡോ:പി മുഹമ്മദ്, എം.കെ അബ്ദുറഹ്‌മാന്‍, എം.എം അഷ്‌റഫ്, വി മുജീബ്, മുജീബ് കോമത്ത്, അഷീദ നടുക്കാട്ടില്‍, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, ഷര്‍മിന കോമത്ത്, കെ.കെ റഫീഖ്, ഷരീഫ് ടി.കെ, എം.കെ കുഞ്ഞമ്മത്, കെ ലബീബ് അഷറഫ് എന്നിവര്‍ സംസാരിച്ചു.