അകാശത്ത് ഒരു ട്രെയിനിന്റെ ബോഗികള്‍പോലെ പ്രകാശബിന്ദുക്കള്‍; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹക്കാഴ്ച ഇങ്ങ് കേരളത്തിലും- പാലക്കാട് നിന്നുള്ള വീഡിയോ കാണാം


പാലക്കാട്: ആകാശത്ത് ഒരു വരിയില്‍ വരച്ചതുപോലെ പ്രകാശബിന്ദുക്കള്‍, ഒരു ട്രെയിനിന്റെ ബോഗികളെന്നപോലെ നീങ്ങുന്നു, കഴിഞ്ഞദിവസം പാലക്കാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയ കാഴ്ചയാണിത്. പാലക്കാട് മാത്രമല്ല കോഴിക്കോട് നന്തിയിലും നടക്കാവിലും സമാനമായ കാഴ്ചകള്‍ കണ്ടതായി അഭിപ്രായപ്പെട്ടവരുണ്ട്.

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഉപഗ്രഹങ്ങളുടെ കാഴ്ചയാണ് നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയത്. സെപ്റ്റംബര്‍ നാലിനാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കാനവറാലില്‍ നിന്ന് 51 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ഇവയാണ് പാലക്കാട് ദൃശ്യമായത്.

ഇതുവരെ മൂവായിരത്തോളം ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്ക് ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. ലോകവ്യാപകമായി അതിവേഗ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.

വീഡിയോ: