പെരുവട്ടൂരുകാരുടെ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഇനി സൗഹൃദം ആര്‍ട്ട്‌സ് ആന്റ് സ്‌പോർട്സ് ക്ലബും


കൊയിലാണ്ടി: പെരുവട്ടൂരില്‍ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകാന്‍ ഇനി സൗഹൃദം ആര്‍ട്ട്‌സ് ആന്റ് സ്‌പോർട്സ് ക്ലബും ഉണ്ടാകും. ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് നിര്‍വ്വഹിച്ചു.

ചോറോട് റെയില്‍വേ ട്രാക്കില്‍ നിന്നും അതിസാഹസികമായി ഒരാളുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ കമ്മട്ടേരി സത്യന്റെ മകള്‍ ശ്രുതികയെ ആദരിച്ചു. മേപ്പയൂര്‍ സബ് ഇന്‍സ്പെക്ടര്‍ സത്യന്‍.ടി.വി ശ്രുതികയ്ക്ക് പൊന്നാടയണിയിച്ചു.

സജിത്ത്.ടി.വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ലബ്ബിന്റെ സെക്രട്ടറി അജേഷ്.യു.കെ സ്വാഗതവും ഖജാന്‍ജി ബബിഷ്.കെ.കെ നന്ദിയും പറഞ്ഞു.

summary: souhredam Arts and Sports Club to strengthen artistic activities of Peruvattoor people